Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരുതരം കൊടുക്കൽവാങ്ങൽ രീതിയാണ് സത്യൻമാഷിനൊപ്പമുള്ള അഭിനയം ; എന്റെ വിവാഹത്തിനുവരെ ഒരു കാരണക്കാരൻ സത്യൻ മാഷായിരുന്നു എന്ന് പറയുന്നതിലും തെറ്റില്ല; സത്യന്റെ ഓർമ്മകളിലൂടെ മധു

15 JUNE 2021 01:08 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമാ ലോകത്തെ അനശ്വര നടൻ സത്യന്റെ ഓർമ്മകൾക്ക് അര നൂറ്റാണ്ട്. 1971 ജൂൺ 15ന് ചെന്നൈയിൽ വിടവാങ്ങുമ്പോൾ അദ്ദേഹത്തിന് പ്രായം 58 വയസ്സ്. രക്താർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. ഇപ്പോഴിതാ സത്യനെക്കുറിച്ച് മധു എഴുതിയ കുറിപ്പാണ് ഒരു പ്രമുഖ മാധ്യമത്തിലൂടെ ശ്രദ്ധേയമായിരിക്കുന്നത്.

 

സത്യനെക്കുറിച്ച് മധു എഴുതിയ കുറിപ്പിന്റെ പൂർണ്ണരൂപം :
ജീവിതത്തിലും സിനിമയിലും എന്തിനെയും ജയിച്ച് ശീലമുള്ള വളരെ കുറച്ച് മുഖങ്ങളേ എന്റെ ഓർമയിലുള്ളൂ. ഒരുപക്ഷേ, മരണത്തെപ്പോലും! അങ്ങനെയൊരനുഭവമാണ് സത്യനേശൻ നാടാർ എന്ന സത്യൻ. ഓർമപ്പെരുക്കങ്ങളിൽ അൻപതുവർഷങ്ങൾ കടന്നുപോകുന്നു എന്ന് പറയുമ്പോൾ പെട്ടെന്നങ്ങ് ഉൾക്കൊള്ളാനാവുന്നില്ല. പുലരാതെ പുലരുന്ന എന്റെ രാത്രികളിലിപ്പോഴും സത്യൻമാസ്റ്റർ നിറഞ്ഞുനിൽപ്പുണ്ട്. ഏതെങ്കിലും ടി.വി. ചാനലുകളിൽ ആ മുഖം മിന്നിമറയാത്ത ദിനങ്ങളില്ല. അന്നേരം, കറുപ്പിലും വെളുപ്പിലുമായുള്ള ഓർമകൾ കൂട്ടത്തോടെ വന്ന് പൊതിയും. വെള്ളിവെളിച്ചങ്ങളിലേക്ക് സത്യൻമാഷും ഞാനുമൊക്കെ എത്തിപ്പെടുംമുൻപ് സത്യനേശൻ നാടാർ എന്ന മനുഷ്യനെ ആദ്യമായി കണ്ട ഓർമ. അതിപ്പോഴും എന്നിൽ കൗതുകം പടർത്തുന്നു.

 


തല ചരിച്ചുവെച്ച് സൈക്കിൾ ചവിട്ടി വരുന്ന ഒരു വാധ്യാരുടെ രൂപമാണ് സത്യൻമാഷിനെ ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്കെത്തുന്നത്. ഞാൻ സെയിന്റ് ജോസഫ് സ്കൂളിൽ പഠിക്കുന്നകാലത്താണ് ആ കാഴ്ച കണ്ടിരുന്നത്. പിന്നീട് ഒരു ചെറിയ കാറിൽ വേഗത്തിൽ കടന്നുപോകുന്ന സത്യൻമാഷിന്റെ ചിത്രവും ഓർമയുണ്ട്. വർഷങ്ങൾ ഏറെക്കഴിഞ്ഞിട്ടും ഈ രണ്ട് കാഴ്ചകളും മറ്റെല്ലാ ഓർമകൾക്കും മേൽ കൂടുതൽ തെളിമയോടെ നിൽക്കുന്നുണ്ട്.

 

സത്യൻസാറും പ്രേംനസീറും സിനിമയിലെത്തി പത്തുവർഷം പിന്നിട്ടശേഷമാണ് എന്റെ സിനിമാപ്രവേശം. അന്ന് മദിരാശിയിലെ സ്വാമീസ് ലോഡ്ജ് സിനിമാപ്രവർത്തകരുടെ സ്ഥിരം താവളമാണ്. മിക്ക ആർട്ടിസ്റ്റുകളും അവിടെയാണ് താമസിച്ചിരുന്നത്. സത്യൻമാഷിന് അവിടെ ഒരു സ്ഥിരം മുറിയുണ്ട്. മറ്റാർക്കും ആ മുറി കൊടുത്തിരുന്നില്ല. ഷൂട്ടിങ് കഴിഞ്ഞെത്തുന്ന പല രാത്രികളിലും ഞാനും സാറും കുറച്ചുനേരം റമ്മി കളിക്കാറുണ്ട്.

 

തോൽക്കുന്നത് മിക്കപ്പോഴും ഞാനായിരിക്കും. ജയം സാറിനെ ഏറെ സന്തോഷിപ്പിച്ചിരുന്നു. ഒരിക്കലും തോറ്റുകൊടുക്കാൻ സാറ് തയ്യാറായിരുന്നില്ല. എന്തിനെയും തോൽപ്പിക്കാനായിരുന്നു ഏറെ ഇഷ്ടം, മാരകമായ രോഗത്തെപ്പോലും. പലവട്ടം രോഗത്തെ കീഴ്പ്പെടുത്തി ക്യാമറയ്ക്ക് മുന്നിലെത്തിയതുകൊണ്ടാണ് മാഷിന്റെ പല വേഷങ്ങളും കാണാനായത്.

 

ഞങ്ങൾ ഒരുമിച്ചഭിനയിച്ച ആദ്യചിത്രം 'മൂടുപട'മാണ്. കോമ്പിനേഷൻ സീനുകൾ ആ സിനിമയിൽ കുറവായിരുന്നു. പിന്നീട് എത്രയോ സിനിമകളിൽ ഞങ്ങൾ ഒരുമിച്ചു. അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോൾ കിട്ടുന്ന ഊർജം എന്റെ കഥാപാത്രങ്ങളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഒരുതരം കൊടുക്കൽവാങ്ങൽ രീതിയാണ് സത്യൻമാഷിനൊപ്പമുള്ള അഭിനയം. ഒപ്പമഭിനയിക്കുന്ന ആർട്ടിസ്റ്റ് നന്നായി പെർഫോംചെയ്തില്ലെങ്കിൽ നമ്മുടെ പെർഫോർമൻസിന്റെ അമ്പതുശതമാനം നഷ്ടമാകും. സത്യൻമാഷിനൊപ്പം അഭിനയിക്കുമ്പോൾ അതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടിവന്നിട്ടില്ല. അദ്ദേഹത്തിന്റെ സാന്നിധ്യംതന്നെ ഏറെ കരുത്ത് പകരുന്നതായിരുന്നു. നമ്മുടെ പെർഫോമൻസ് മോശമായാൽപ്പോലും സത്യൻമാഷിന്റെ അഭിനയത്തിന് പ്രശ്നങ്ങളുണ്ടാകാറില്ല.

 

 

സത്യൻമാഷിനൊപ്പം പ്രവർത്തിച്ച സിനിമകൾ ഏറെ അനുഭവപാഠങ്ങൾ പകർന്നുതന്നിട്ടുണ്ട്. വികാരപരമായ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ ഡയലോഗ് പറഞ്ഞത് ശരിയായില്ലെങ്കിൽ, ''ആ ഡയലോഗ് കുറച്ചുകൂടി ഇമോഷണലായി പറഞ്ഞുകൂടെ'' എന്നെല്ലാം പറഞ്ഞ് സത്യൻമാഷ് എന്റെ അഭിനയം മെച്ചപ്പെടുത്താൻ സഹായിച്ചിരുന്നു. എന്നെക്കാൾ ഇരുപതുവയസ്സ് കൂടുതലുണ്ടായിരുന്ന അദ്ദേഹത്തെ ഗുരുസ്ഥാനത്താണ് ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്.

 

എന്റെ വിവാഹത്തിനുവരെ ഒരു കാരണക്കാരൻ സത്യൻസാറായിരുന്നെന്ന് പറയുന്നതിലും തെറ്റില്ല. അച്ഛൻ സ്വാമീസ് ലോഡ്ജിലേക്ക് വിളിച്ച് എന്നോട് കല്യാണക്കാര്യം ആലോചിക്കാൻ പറഞ്ഞപ്പോൾ ഞാൻ ആദ്യം സത്യൻസാറിനോടാണ് വിവരം സൂചിപ്പിച്ചത്. സാർ അത് വളരെ ഗൗരവമായിട്ടുതന്നെ എടുത്തു. എന്റെ ഭാര്യയുടെ കുടുംബത്തെയും അദ്ദേഹത്തിനറിയാമായിരുന്നു. വിവാഹത്തിന്റെ കാര്യത്തിൽ അച്ഛനോട് 'ശരി' എന്ന് പറയാൻ തോന്നിയത് സത്യൻസാറിന്റെ അഭിപ്രായം കേട്ടശേഷമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (53 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (55 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (58 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends