Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മണിയെന്ന് പറഞ്ഞാൽ അമ്മയുടെ കണ്ണുകൾ നിറയും, പറഞ്ഞാൽ ആരും വിശ്വസിക്കില്ല... അച്ഛന്റെ ബലി കുടീരത്തിൽ ചെന്നിരിക്കുമ്പോൾ സംഭവിക്കുന്നത്! അച്ഛനല്ലാതെ ആരാണ് ആ സ്വരത്തിൽ വിളിക്കുന്നത്, കേൾക്കുന്നവർക്ക് വിശ്വസിക്കാൻ പ്രയാസം തോന്നാം; മണിയുടെ മകളുടെ വാക്കുകൾ വൈറലാകുന്നു

17 JUNE 2021 04:18 PM IST
മലയാളി വാര്‍ത്ത

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളിപ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരമായിരുന്നു കലാഭവന്‍ മണി. താരത്തിന്റെ വിയോഗ വാര്‍ത്ത മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. ലോകത്തുനിന്നും അദ്ദേഹം വിടവാങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും മണിയും മണിയുടെ ഓർമ്മകളും മരിക്കുന്നില്ല. കാലം എത്ര പിന്നിട്ടാലും ഏതൊരു മലയാളിയുടെയും മനസ്സിൽ തീരാത്ത ഒരു വേദനയാണ് മണി. ഇപ്പോഴിതാ കലാഭവന്‍ മണിയുടെ മകൽ ശ്രീലക്ഷ്മിയുടെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

'ഒരച്ഛനും മകളെ ഇതുപോലെ സ്നേഹിച്ചിട്ടുണ്ടാകില്ല. ഒരു ഭർത്താവും ഭാര്യയെ ഇതുപോലെ സ്നേഹിച്ചിട്ടുണ്ടാകില്ല. ഒരാളും തന്റെ സഹോദരങ്ങളെ ഇങ്ങനെ സ്നേഹിച്ചിട്ടു ണ്ടാകില്ല. ഒരാളും തന്റെ കൂട്ടുകാരെ നാട്ടുകാരെ ഇങ്ങനെ സ്േനഹിച്ചിട്ടുണ്ടാകില്ല, എന്റെ അച്ഛനല്ലാതെ. നിങ്ങൾ അറിയുന്ന കലാഭവൻ മണിയല്ലാതെ', എന്ന് ശ്രീലക്ഷ്മി ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തോട് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്. മണിയുടെ മകൾ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് എന്ന് സമ്മതിച്ചുകൊണ്ടാണ് ആരാധകർ അഭിമുഖം ഏറ്റെടുത്തത്..

അച്ഛൻ മരിച്ചു എന്ന് തങ്ങൾക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പറയുകയാണ് മകൾ. പത്താംക്ലാസ് പരീക്ഷ തുടങ്ങാൻ കുറച്ചുദിവസം ബാക്കിയുള്ളപ്പോഴായിരുന്നു മണിയുടെ മരണം. എങ്കിലും മകൾ പരീക്ഷ എഴുതിയതും ഒന്നാമത് പാസായതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പരീക്ഷയ്ക്കു മുമ്പ് ഒരുദിവസം തന്നെ വിളിച്ചിരുത്തി മണി പറഞ്ഞ കാര്യങ്ങളെ കുറിച്ചും ശ്രീലക്ഷ്മി അഭിമുഖത്തിൽ പറയുന്നുണ്ട്. താൻ ഡോക്ടർ ആകണം എന്നതാണ് അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം.

അച്ഛന്റെ മരണശേഷം അമ്മ വീടിനു പുറത്തിറങ്ങാറില്ല . അച്ഛൻ ഉണ്ടായിരുന്നപ്പോഴും അച്ഛനോടൊപ്പമല്ലാതെ അമ്മ വീടിനു പുറത്ത് പോകാറുണ്ടായിരുന്നില്ല. ഇടയ്ക്കിടയ്ക്ക് തങ്ങൾ നടത്തിയ യാത്രകളെക്കുറിച്ചും വയനാടൻ യാത്രകളെ കുറിച്ചും മകൾ ഓർത്തെടുക്കുന്നുണ്ട്. കുടുംബം ഒന്നടങ്കം ആണ് യാത്ര പോകാറുള്ളതെന്നും, അതാണ് അദ്ദേഹത്തിന് താത്പര്യമെന്നും ശ്രീലക്ഷ്മി പറയുന്നു. അമ്മയുടെ സപ്പോർട്ടാണ് തന്റെ ബലമെന്നും മകൾ അഭിമുഖത്തിലൂടെ വ്യക്തമാക്കി.

പാട്ടുകാരനും നടനും അല്ലാതെ ഒരു ചിത്രകാരൻ കൂടിയായിരുന്നു തന്റെ അച്ഛനെന്നും മകൾ പറയുന്നു. അദ്ദേഹത്തിന്റെ പടങ്ങൾക്ക് നല്ല ഒറിജിനാലിറ്റിയുണ്ടായിരുന്നു. ഒരാൾ തൊട്ടുമുന്നിൽ വന്നു നിൽക്കുന്നതുപോലെ തോന്നും ആ പടങ്ങൾ കണ്ടാൽ മാത്രമല്ല ദിലീപ് അങ്കിൾ ഇടയ്ക്കിടയ്ക്ക് വിളിക്കും. അതൊരു വലിയ ആശ്വാസമാണ്. ഒരു ദിവസം അദ്ദേഹം വീട്ടിൽ വന്നിരുന്നുവെന്നും ശ്രീലക്ഷ്മി പറഞ്ഞു.

അച്ഛൻ മരിച്ചിട്ടു നാളുകൾ കഴിഞ്ഞെങ്കിലും മണിയെന്നു പറഞ്ഞാൽ തന്നെ അമ്മയുടെ കണ്ണുകൾ നിറയും എന്തിനായിരുന്നു എന്റെ പൊന്നച്ഛാ ഇത്ര തിടുക്കം, എങ്ങോട്ടാണ് അച്ഛൻ പോയത്? അച്ഛന്റെ മകളുടെ സങ്കടം അച്ഛൻ അറിയുന്നുണ്ടാവുമോ എന്തോ? അച്ഛന്റെ ബലികുടീരത്തിനടുത്തിരിക്കുമ്പോൾ ഒരു പ്രത്യേകതരം കാറ്റു വരും. ആ കാറ്റിന് അച്ഛന്റെ മണമായിരിക്കും.കേൾക്കുന്നവർക്ക് വിശ്വസിക്കാൻ പ്രയാസം തോന്നാം. എങ്കിലും സത്യമാണ് തങ്ങൾ ഇപ്പോഴും അച്ഛന്റെ ശബ്ദം കേൾക്കാറുണ്ട് എന്നും ശ്രീലക്ഷ്മി പറയുന്നു.

ചിലപ്പോൾ ചിരി കേൾക്കും. ചിലപ്പോൾ പേരെടുത്ത് വിളിക്കും. ആ വിളി തങ്ങൾ കേൾക്കും. അച്ഛനല്ലാതെ ആരാണ് ആ സ്വരത്തിൽ വിളിക്കു ന്നത്. എപ്പോഴും അച്ഛൻ പിന്നിലുണ്ട് എന്ന് ഉറപ്പാണ്. കാറ്റായും ചിരിയായും സ്വരമായുമൊക്കെ അച്ഛൻ തങ്ങളോട് ഒപ്പം ഉള്ളതായും ശ്രീലക്ഷ്മി പറയുന്നു.

2016 മാര്‍ച്ച് ആറിനായിരുന്നു ഇടപ്പള്ളി അമൃത ആശുപത്രിയില്‍ വെച്ച് മണി മരണത്തിനു കീഴടങ്ങിയത്. രണ്ടു ദിവസം ചേനത്തുനാട്ടിലെ പാഡിയില്‍ അബോധാവസ്ഥയിലായിരുന്ന കലാഭവന്‍ മണിയെ പിന്നീട് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിഷം അകത്തു ചെന്നതാണ് മരണകാരണമെന്ന് ആന്തരികാവയവ പരിശോധാ ഫലത്തിൽ പറയുന്നു

ക്രൈംബ്രാഞ്ചും ഒടുവില്‍ സി.ബി.ഐയും കേസ് അന്വേഷിച്ചെങ്കിലും മണിയുടെ മരണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. എങ്കിലും ബന്ധുക്കളെപ്പോലെ തന്നെ ലക്ഷക്കണക്കിന് ആരാധകരുടെ മനസിലും ഇപ്പോഴും, പ്രിയകലാകാരന്റെ മരണത്തെ കുറിച്ചുള്ള സംശയം ബാക്കിയാണ്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (53 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (55 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (58 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends