Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ബലേ ഭേഷ് മുരളി ഗോപി ; കേന്ദ്രം എന്തുപറഞ്ഞാലും കണ്ണടച്ച് എതിർക്കണം ; ഇന്ത്യൻ സിനിമയുടെ ഏറ്റവും പഴക്കം ചെന്ന ഏർപ്പാടിൽ മാറ്റം വരുത്തുന്നതിനെതിരെ മുരളി ഗോപി

21 JUNE 2021 12:37 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ സിനിമകൾ എല്ലാം കടന്നു പോകുന്ന ഒരു വൻ കടമ്പയാണ് സെൻസറിങ്..അതായത് ഒരു സിനിമ ഏതൊക്കെ വിഭാഗത്തിൽ പെട്ടവർക്ക് തിയറ്ററിൽ പോയി കാണാം, കാണാതിരിക്കാം എന്ന് തീരുമാനിക്കുന്ന പ്രക്രിയ . നമ്മുടെ മലയാള സിനിമകൾക്കും ഇത് ബാധകമാണ്.

 

ഭാരതത്തിൽ ബ്രിട്ടീഷ്‌ സർകാരിന്റെ ഭരണ കാലത്ത് നിലവിൽ കൊണ്ടുവന്ന സിനിമാട്ടോഗ്രാഫ് ആക്ട്‌ പ്രകാരം അതാത് പ്രവിശ്യകളിലെ ചലച്ചിത്രങ്ങളെ നിയന്ത്രിക്കാനാണ് സെൻസർ ബോർഡ്‌ രൂപീകരിച്ചത്. അക്കാലത്ത് ബ്രിട്ടീഷ്‌ സർക്കാരിനെതിരെ നിർമ്മിക്കുന്ന ഏതൊരു ചലച്ചിത്രവും സെൻസർ ചെയ്തു വിലക്കലായിരുന്നു ഈ ബോർഡിന്റെ ഏക ഉദ്ദേശ്യം.

 

 

ഇന്ന് ഭാരതസർക്കാറിന്റെ കീഴിലുള്ള ഇൻഫർമേഷൻ & ബ്രോഡ്‌‌കാസ്റ്റിങ്ങ് മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ. സെൻസർ ബോർഡ് എന്ന് പൊതുവേ അറിയപ്പെടുന്ന ഈ സ്ഥാപനം ഇന്ത്യയിൽ പുറത്തിറങ്ങുന്ന ചലച്ചിത്രങ്ങൾ, ടെലിവിഷൻ പരിപാടികൾ എന്നിവ പോലുള്ള പൊതുപ്രദർശനം ആവശ്യപ്പെടുന്ന ദൃശ്യമാധ്യമങ്ങൾക്ക് 1952 ലെ സിനിമാട്ടോഗ്രാഫ് ആക്റ്റിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും അർഹമായ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്യുന്നു.

 

 

അച്ചടിമാധ്യമങ്ങളെ അപേക്ഷിച്ച് കൂടുതൽ മനസ്സിനെ ആകർഷിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന മാദ്ധ്യമം എന്ന നിലയിൽ ചലച്ചിത്രങ്ങളെ സെൻസർ ചെയ്യേണ്ടതുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിക്കുകയുണ്ടായി. ഒരു ചെയർപേഴ്സണും അതിനു കീഴിൽ അനൗദ്യോഗികാംഗങ്ങളും എന്നതാണ് സെൻസർ ബോർഡിന്റെ ഘടന. അംഗങ്ങളെ കേന്ദ്രസർക്കാർ നിയമിക്കുന്നു.

 

 

 

 

ഇത്തരം സർട്ടിഫിക്കറ്റുകളിൽ അതാതു ചിത്രങ്ങളുടെ കോപ്പിറൈറ്റ്, നമ്പറിംഗ്, ഫില്മിന്റെ നീളം എന്നീ വിവരങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തുന്നു. അതിലെ , U/A – 12 വയസ്സിൽ താഴെയുള്ളവർക്ക് മാതാപിതാക്കളുടെ അകമ്പടിയോടെ കാണാവുന്ന സിനിമ (ചെറിയ തോതിൽ അശ്ലീലവും, കുറച്ചു കഠിനമായ വയലൻസും പെർമിറ്റെഡ് ആണ്, തെറിവിളികൾ മ്യൂട്ട് / ബീപ്പ് ഇട്ടു റിലീസ് ചെയ്യാം).

 

 

U – എല്ലാ തരം പ്രേക്ഷകർക്കും ധൈര്യത്തോടെ കാണാം എന്ന സർട്ടിഫിക്കേഷൻ. കഠിനമായ വയലൻസും മൈൽഡ് ആയ അശ്ലീല രംഗങ്ങളും പെർമിറ്റഡ് ആണ്. ഈ രംഗങ്ങളുടെ ദൈർഖ്യം കുറവായിരിക്കണം, ഒരുപാട് തവണ ഇത്തരം രംഗങ്ങൾ ഉണ്ടാവാനും പാടില്ല

 

A – 18 വയസ്സിനു മുകളിൽ ഉള്ളവർക്ക് മാത്രം കാണാവുന്ന സിനിമ. കഠിനമായ ഭാഷ(തെറിവിളികൾ), കഠിനമായ അശ്ലീലരംഗങ്ങൾ, മയക്കുമരുന്ന് പോലുള്ള വസ്തുക്കളുടെ അമിതമായ ഉപയോഗം അടങ്ങുന്ന ദൃശ്യങ്ങൾ, വിവാദപരമായ വിഷയങ്ങൾ പ്രമേയമാക്കുന്ന സിനിമകൾ (മതം, രാഷ്ട്രീയം, ഏതെങ്കിലും ഒരു നടന്ന സംഭവം) തുടങ്ങിയവ ‘എ’ സർട്ടിഫികേഷനിൽ വരും. ടീവീ ടെലികാസ്റ്റിനായി റീ സർട്ടിഫൈ ചെയ്യപ്പെടും.

 

 

ഇതു കൂടാതെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രം കാണുവാനുള്ള സർട്ടിഫിക്കേഷനും ഉണ്ട്. ‘S’ എന്നാണു ഇത്തരത്തിലുള്ള ചിത്രങ്ങൾക്ക് സർട്ടിഫൈ ചെയ്യുന്നത്. ഉദാഹരണത്തിന് ഡോക്ടർമാർക്ക് മാത്രം കാണുവാൻ സാധിക്കുന്ന ചില ചിത്രങ്ങൾ.

 

 

ഇത്തരം സർട്ടിഫിക്കേഷനുകൾക്ക് ഇക്കാലത്തു വിലയുണ്ടെന്ന് കരുതുന്നുണ്ടോ ? ഈ സർട്ടിഫിക്കേഷൻ പാലിക്കപ്പെടുന്നുണ്ടോ എന്നത് വലിയ ഒരു ചോദ്യമാണ്. രോഹിത് വി എസ് സംവിധാനം ചെയ്ത കള എന്ന ചിത്രം എ സർട്ടിഫിക്കറ്റിൽ അടുത്തിടെ ഇറങ്ങിയ ചിത്രമാണ്.സിനിമ പറയുന്ന വിഷയത്തിന്റെയും സിനിമയുടെ എക്സിക്യൂഷന്റെയും ഭാ​ഗമായാണ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ലഭിച്ചത്. അതിൽ അഞ്ചു മിനിറ്റിലധികം നീണ്ടുനിൽക്കുന്ന ഫൈറ്റ് സീൻ ഉണ്ട്. ഏതായാലും ഈ സർട്ടിഫിക്കറ്റിന്റെ പേരിൽ കള കാണാതിരുന്നവർ ഉണ്ടാകാൻ സാധ്യതയില്ല.

 


ഇന്ത്യൻ സിനിമയുടെ ഏറ്റവും പഴക്കം ചെന്ന ഒരു ഏർപ്പാട് ആണ് സെൻസറിങ്. ഇനി നാളെ ഒരു പയ്യനെ ” A ” സർട്ടിഫൈഡ് സിനിമ കാണുന്നതിൽ നിന്ന് തടഞ്ഞാൽ അവനു ഉടനെ മൊബൈൽ എടുത്ത് ഒന്ന് സേർച്ച് ചെയ്‌താൽ ആ സിനിമയടക്കം അതിൽ കിട്ടും.. ടെക്‌നോളജി അത്രെയും വളർന്നു കഴിഞ്ഞു.. ശരിക്കും സെൻസർ ചട്ടങ്ങൾ തിരുത്തേണ്ട സമയം ആയിട്ടുണ്ട്.

 

 

അതിൻ പ്രകാരം കേന്ദ്ര സര്‍ക്കാർ സിനിമാട്ടോഗ്രാഫ് നിയമത്തില്‍ അഴിച്ചുപണിക്ക് ഒരുങ്ങുന്നത്. എന്നാൽ, ഇതിനെതിരെ സെ നോ ടു സെന്‍സര്‍ഷിപ്പ് എന്ന ഹാഷ്ടാഗോടെ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി എത്തിയിരിക്കുകയാണ്.

 

ബലേ ഭേഷ്! ഇനി ഇതും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ വെന്നായിരുന്നു മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്. അമേരിക്കന്‍ അഭിഭാഷകനായ ജസ്റ്റിസ് പോട്ടര്‍ സ്റ്റുവാര്‍ട്ടിന്റെ സെന്‍സര്‍ഷിപ്പിനെ കുറിച്ചുള്ള പരാമര്‍ശവും മുരളി ഗോപി പങ്കുവെച്ചു.

 


"സമൂഹത്തിന്റെ ആത്മവിശ്വാസമില്ലായ്മയാണ് സെന്‍സര്‍ഷിപ്പിലൂടെ പ്രതിഫലിക്കുന്നത് എന്ന ഉദ്ധരണിയാണ് മുരളി ഗോപി പങ്കുവെച്ചത്.

കഴിഞ്ഞ ദിവസമാണ് രാജ്യത്തെ സിനിമാനിയമങ്ങളില്‍ മാറ്റം വരുത്തുന്നതിന് കേന്ദ്രം തീരുമാനിച്ചത്.
സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് മാറ്റം വരുത്താനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച കരടുരേഖ അഭിപ്രായം തേടുന്നതിനായി പൊതുജനത്തിന് മുന്‍പില്‍ വെയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.

 

 

 

 

സിനിമാട്ടോഗ്രാഫ് ആക്ട് 1952ലാണ് കേന്ദ്രം മാറ്റം വരുത്താനൊരുങ്ങുന്നത്. പ്രായമനുസരിച്ച് മൂന്ന് കാറ്റഗറികളായി തിരിച്ച് സിനിമകള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാനും ഭേദഗതിയില്‍ അനുമതി നല്‍കുന്നുണ്ട്.

 

ഇപ്പോള്‍ പുതുതായി അവതരിപ്പിക്കുന്ന ഭേദഗതികള്‍ പ്രകാരം യു/എ സര്‍ട്ടിഫിക്കേഷനില്‍ മൂന്ന് പ്രായമനുസരിച്ചുള്ള കാറ്റഗറികള്‍ ഉണ്ടാകും. ഏഴ് വയസിന് മുകളില്‍, 13 വയസിന് മുകളില്‍, 16 വയസിന് മുകളില്‍ എന്നിങ്ങനെയാണ് ഇപ്പോള്‍ കാറ്റഗറികള്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം യു കാറ്റഗറിയും എ കാറ്റഗറിയും നിലവിലെ രീതിയില്‍ തുടരും. പ്രായമനുസരിച്ചുള്ള കാറ്റഗറി തിരിക്കുന്നത് ഏറെ നാളായി ചര്‍ച്ചയിലുണ്ടായിരുന്ന വിഷയമായിരുന്നു. 2013ല്‍ പ്രത്യേക കമ്മിറ്റിയെ വെച്ച് ഈ വിഷയം പഠിച്ചിരുന്നെങ്കിലും നടപടികള്‍ സ്വീകരിച്ചിരുന്നില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (32 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (34 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (37 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (51 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends