Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതെന്തൊരു വിധി ; ആശുപത്രിയിലേക്ക് നടന്നായിരുന്നു അച്ഛന്‍ പോയത്; മരിക്കുന്ന ദിവസവും താന്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നു ; ചങ്ക് തകർന്ന വേദനയിൽ സന്തോഷവാർത്ത ; ഉള്ളു നീറി അര്‍ജുന്‍ ശേഖര്‍!

22 JUNE 2021 04:02 PM IST
മലയാളി വാര്‍ത്ത

നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. എന്നാൽ മലയാളികൾ സൗഭാഗ്യയെ ഏറ്റെടുത്തത് ടിക് ടോകിലൂടെയും നൃത്തത്തിലൂടെയും ആണ്. സൗഭാഗ്യ മാത്രമല്ല മകളോടൊപ്പം നൃത്തം ചെയ്തും ഡബ്‌സ്‍മാഷ് ചെയ്തും താര കല്യാണും ഈ രംഗത് സജീവമായിരുന്നു. നേരം പോക്കായി തുടങ്ങിയതാണെങ്കിലും കോമഡി വീഡിയോകളിലൂടെ മില്യണ്‍ കണക്കിന് ഫോളോവേഴ്‌സിനെ സൗഭാഗ്യയ്ക്ക് നേടാൻ സാധിച്ചിട്ടുണ്ട്.

 

 

അര്‍ജുന്‍ സോമശഖേറുമായുളള വിവാഹത്തിന് പിന്നാലെയാണ് താരപുത്രി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ അന്ന് ട്രെന്‍ഡിംഗായിരുന്നു. താരാകല്യാണിന്റെ ശിഷ്യൻ ആണ് അർജുൻ. വളരെ ആഘോഷ പൂർവം നടന്ന വിവാഹം ഇപ്പോഴും സോഷ്യല്‍ മീഡിയില്‍ നിറഞ്ഞ് നില്‍ക്കുന്നുമുണ്ട്.

 

 

ഇപ്പോഴിതാ അപ്രതീക്ഷിതമായി അച്ഛനും ചേട്ടത്തിയമ്മയും യാത്രയായതിന്റെ ഞെട്ടലിലാണ് അര്‍ജുനും കുടുംബവും അര്‍ജുന്റെ കുടുംബത്തിലെ ദു:ഖവാര്‍ത്ത പങ്കുവെച്ച് സൗഭാഗ്യയായിരുന്നു ആദ്യമെത്തിയത്. ചേച്ചിക്കായിരുന്നു ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. അതിന് ശേഷമായാണ് അച്ഛനും അസുഖം വന്നത്. ആശുപത്രിയിലേക്ക് നടന്നായിരുന്നു അച്ഛന്‍ പോയത്. മരിക്കുന്ന ദിവസവും താന്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നുവെന്നും അര്‍ജുന്‍ പറയുന്നു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അര്‍ജുന്‍ സങ്കടം പങ്കുവെച്ചത്.

 

 

ചേച്ചിക്ക് പനിയാണ് ആദ്യം വന്നത്. കൊവിഡ് ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. ടെസ്റ്റ് ചെയ്തപ്പോള്‍ അമ്മയും ചേച്ചിയും പോസിറ്റീവായിരുന്നു. പിന്നീട് ചേട്ടന്റെ മകനും അസുഖം സ്ഥിരീകരിക്കുകയായിരുന്നു. അതോടെയായിരുന്നു ചേച്ചിക്ക് വിഷമതകള്‍ അനുഭവപ്പെട്ടത്. 2ാമത്തെ ദിവസം ചേച്ചിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 4ാമത്തെ ദിവസമായിരുന്നു ചേച്ചി മരിച്ചത്. കുടുംബത്തെയാകെ ഉലച്ചുകളഞ്ഞ വിയോഗമായിരുന്നു. പിന്നീട് പപ്പയും ചേട്ടനും പോസിറ്റീവായിരുന്നു.

 


പപ്പയ്ക്ക് പോസിറ്റീവാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. നടന്നായിരുന്നു ആംബുലന്‍സിലേക്ക് കയറിയത്. 21 ദിവസം ആശുപത്രിയില്‍ കഴിഞ്ഞാണ് പപ്പ പോയത്. ചേച്ചി പോയി ഒരു മാസമാവുന്നതിനിടയിലാണ് പപ്പയും പോയതെന്നും അര്‍ജുന്‍ പറയുന്നു.

 


സൗഭാഗ്യ ഗര്‍ഭിണിയാണ്. ചേട്ടനും ചേച്ചിയും മെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുമായിരുന്നു. ചേട്ടന്‍ എല്ലാ ദിവസും ആശുപത്രിയില്‍ പോവാറുണ്ടായിരുന്നു. സൗഭാഗ്യ ഗര്‍ഭിണിയായതിനാല്‍ ഞങ്ങള്‍ വീട്ടില്‍ നിന്ന് മാറുകയായിരുന്നു, റിസ്‌ക്കെടുക്കേണ്ടെന്ന് പറഞ്ഞ് മാറാന്‍ നിര്‍ബന്ധിച്ചത് ചേച്ചിയായിരുന്നു. തൈറോയ്ഡുണ്ടെന്നല്ലാതെ വേറെ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല ചേച്ചിക്ക്.

 


15 വയസ്സ് വ്യത്യാസമുണ്ട് അര്‍ജുനും ചേട്ടനും. അമ്മ ഡയബറ്റിക്കായിരുന്നതിനാല്‍ ചേച്ചി വന്നതോടെ എല്ലാ കാര്യങ്ങളം ചെയ്തിരുന്നത് ചേച്ചിയായിരുന്നു. അമ്മയുടെ സ്ഥാനത്ത് നിന്നായിരുന്നു ചേച്ചി എന്റെ കാര്യങ്ങളും നോക്കിയിരുന്നത്. സൗഭാഗ്യയേയും വലിയ കാര്യമായിരുന്നു. ചേച്ചിയുടേയും പപ്പയുടേയും ഓര്‍മ്മകളായി വീട് വലിയൊരു വേദനയാണ്. ഇപ്പോള്‍ എല്ലാവരേയും ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നിരിക്കുകയാണെന്നും അര്‍ജുന്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (32 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (34 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (37 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (51 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends