Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കലാഭവന്‍മണിക്ക്‌ മര്‍ദ്ദനം ശാലുവിന്‌ തലോടന്‍

21 JULY 2013 11:20 AM IST
മലയാളി വാര്‍ത്ത.

രണ്ട്‌ മാസം മുമ്പ്‌ ഫോറസ്‌റ്റ്‌ ഉദ്യോഗസ്ഥരെ തടഞ്ഞ കേസില്‍ നടന്‍ കലാഭവന്‍മണിയെ പൊലീസ്‌ മര്‍ദ്ദിച്ചപ്പോള്‍ കോടികളുടെ തട്ടിപ്പ്‌ കൂട്ടുന്നു നിന്ന ശാലുമേനോനെ അറസ്‌റ്റ്‌ ചെയ്യാന്‍ പോലും പൊലീസ്‌ വൈമനസ്യം കാട്ടി. ഒടുവില്‍ കോടതി ഇടപെട്ടപ്പോഴാണ്‌ ശാലുവിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. പൊലീസിന്റെ ഈ ഇരട്ടത്താപ്പിനെതിരെ ഇന്റലിജന്‍സ്‌ എ.ഡി.ജി.പി ടി.പി സെന്‍കുമാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. മണിയുടെ സ്ഥാനത്ത്‌ മമ്മൂട്ടിയോ, മോഹന്‍ലാലോ ആയിരുന്നെങ്കില്‍ പൊലീസ്‌ ഇത്രയും ക്രൂരമായി പെരുമാറില്ലായിരുന്നു. കാശുള്ളവനോടും വെളുത്തവരോടും പൊലീസ്‌ സേനയ്‌ക്കിന്നും പ്രത്യേക മമതയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടനും ഗായകനുമായ മണിയോട്‌ അനാദരവ്‌ കാട്ടുകയും സീരിയലുകളിലും ഏതാനും സിനിമകളില്‍ ചെറിയ വേഷങ്ങളും ചെയ്‌ത ശാലുവിന്‌ പ്രത്യേക പരിഗണനയും നല്‍കിയത്‌ ചില എ ഗ്രൂപ്പ്‌ നേതാക്കളുടെ ഇടപെടല്‍ കൊണ്ടാണെന്ന്‌ ആക്ഷേപമുണ്ട്. 

ശാലുവും ആഭ്യന്ത്രമന്ത്രിയും നിരവധി തവണ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നെങ്കിലും അതേക്കുറിച്ച്‌ ഇതുവരെ അന്വേഷണം നടന്നിട്ടില്ല. ശാലുവിനെ ചങ്ങാനാശേരിയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തപ്പോള്‍ പൊലീസ്‌ വാഹനത്തില്‍ കൊണ്ടു പോകാന്‍ തയ്യാറായില്ല. ഉന്നതരുടെ സമ്മര്‍ദ്ദം കാരണമായിരുന്നു ഇത്‌.

അതേസമയം ചാലക്കുടി സ്‌റ്റേഷനില്‍ ഹാജരായ കലാഭവന്‍മണി കോടതിയിലേക്ക്‌ സ്വന്തം വാഹനത്തില്‍ വരാമെന്ന്‌ പറഞ്ഞെങ്കിലും സി.ഐ അനുവദിച്ചില്ല. മണിക്ക്‌ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന്‌ കോടതിയില്‍ വാദിച്ച പൊലീസ്‌ ശാലുവിനെതിരായ അന്വേഷണം പെട്ടെന്ന്‌ പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ടും നല്‍കി. ജയിലിലും കോടതിയിലേക്കുള്ള യാത്രകളിലും വി.ഐ.പി പരിഗണന നല്‍കി. മാധ്യമങ്ങള്‍ ശാലവിന്റെ ചിത്രങ്ങള്‍ പകര്‍ത്താതിരിക്കാന്‍ പലപ്പോഴും സൗകര്യമൊരുക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (3 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (4 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (4 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (4 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (4 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (4 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (5 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (5 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (5 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (6 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (6 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (6 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (8 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (8 hours ago)

Malayali Vartha Recommends