ശ്രീശാന്ത് നായകനായി എത്തുന്നു

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനായി എത്തുന്നു. ശ്രീശാന്തിനെ നായകനാക്കി സന ക്രിയേഷന്‍സിന്റെ ബാനറില്‍ സനയാദി റെഢി തിരക്കഥ, സംവിധാനം, നിര്‍മ്മാണം എന്നിവ നിര്‍വഹിക്കുന്ന ചിത്രം സെപ്തംബറോട് കൂടി ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും.
ക്രിക്കറ്റ് താരത്തിന്റെ ജീവിതം പ്രമേയമാക്കുന്ന പ്രണയകഥയാണ് ഈ ചിത്രമെന്ന് ശ്രീശാന്ത് പറഞ്ഞു. സിനിമയ്ക്ക് പേരിട്ടിട്ടില്ലെന്നും മറ്റു താരങ്ങളെ ഉടന്‍ തീരുമാനിക്കുമെന്നും ശ്രീ പറഞ്ഞു. കേരളത്തിലും ഒരു മാസം ചിത്രീകരണമുണ്ടാകുമെന്നാണ് അറിയുന്നത്. ഹിന്ദിയില്‍ താന്‍ പ്രതിനായകവേഷം അഭിനയിക്കുന്ന കാബറേയുടെ അടുത്തഘട്ടം ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും ശ്രീ പറഞ്ഞു. ക്രിക്കറ്റാണ് തന്റെ ജീവിതമെങ്കിലും ഇടവേളകളില്‍ അഭിനയത്തിലും സജീവമാകുമെന്നും ശ്രീ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























