Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അനിയന്മാരെ എത്ര കൊല്ലം വളർത്തി എന്നാ പറഞ്ഞെ ? ഇത്ര വർഷം വളർത്തിയിട്ടും അവരെ ആരെയും മനസ്സിലാക്കാൻ ബാലന് പറ്റിയിട്ടില്ല എന്ന് വീണ്ടും തെളിയിച്ചു; സാന്ത്വനം എന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നതെന്നാ മനസ്സിലാകാത്തത്

09 DECEMBER 2021 07:18 PM IST
മലയാളി വാര്‍ത്ത

റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നുണ്ടെങ്കിലും, സാന്ത്വനം സീരിയലിന്റെ ഇപ്പോഴത്തെ കഥാഗതി എങ്ങോട്ടാണ് പോകുന്നതെന്ന് പ്രേക്ഷകർക്ക് മനസ്സിലാകുന്നില്ല. തമിഴിലെ പാണ്ഡിയൻ സോഴ്സിൽനിന്നും ഏറെ വ്യത്യസ്തമാണ് സാന്ത്വനം സീരിയൽ. പ്രേക്ഷകരിൽ ഒട്ടുമിക്ക ആൾക്കാരും പാണ്ഡിയൻസോഴ്‌സ് ഇപ്പോഴും കാണുന്നുണ്ടാകും. അത്തരത്തിലുള്ളവർ, എന്തായാലും രണ്ടു സീരിയലിനെയും താരതമ്യം ചെയ്യാനുള്ള സാധ്യ ത വളരെ കൂടുതലാണ്, ശിവാജ്ഞലിയ്ക്ക് സ്ക്രീൻ സ്പേസ് ലഭിക്കാത്തതും, കതിർ മുല്ലയ്‌ക്ക് തമിഴിൽ കൊടുക്കുന്ന സ്ക്രീൻ സ്പേസുമൊക്കെ സോഷ്യൽമീഡിയയിൽ ചർച്ച ആകാറുണ്ട്.

സാന്ത്വനം സീരിയലിന്റെ ഇപ്പോഴത്തെ പോക്ക് വളരെ കുറച്ചുപേർ മാത്രമാണ് ഇഷ്ടപ്പെടുന്നത്. ഏഷ്യാനെറ്റ് പുറത്തിറക്കുന്ന പ്രോമോവിഡിയോകളിൽ വരുന്ന കമെന്റുകളിൽ നിന്നും അത് വ്യക്തമാണ്. പ്രത്യേകിച്ചും ബാലനെയും, ദേവിയെയും കമെന്റുകളിലൂടെ കുറ്റപ്പെടുത്താറുണ്ട്. തമിഴിലും മലയാളത്തിലും കൂട്ടുകുടുംബ സ്നേഹം കാണിക്കുന്നുണ്ടെങ്കിലും, മലയാളത്തിൽ കുറച്ചു കൂടുതൽ ആണെന്നാണ് ഒട്ടുമിക്ക ആരാധകരും തങ്ങളുടെ അഭിപ്രായങ്ങളിലൂടെ അറിയിക്കുന്നത്.

ശങ്കരന്റെ വീടിന്റെ ജപ്തിയും വീട് തമ്പിയുടെ കൈകളിൽ നിന്ന് തിരികെ വാങ്ങാനുളള ശ്രമങ്ങൾക്ക് ശേഷം ഒത്തുരുമയുടെ സന്തോഷം സാന്ത്വനത്തിൽ വീണ്ടും അലയടിച്ച് തുടങ്ങിയപ്പോഴാണ് തമ്പി സാന്ത്വനം വീട്ടിലേക്ക് എത്തിയത്. പ്രണയിച്ച് വിവാഹം ചെയ്ത ശേഷം മകൾ അപർണയുമായി യാതൊരു വിധ ബന്ധവും തമ്പി സൂക്ഷിച്ചിരുന്നില്ല. എന്നാൽ മകൾ തന്റെ പേരിൽ ഏറെ വിഷമിക്കുന്നുവെന്ന് മനസിലാക്കിയാണ് തമ്പി ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി അപ്പുവിനെ കാണാൻ സാന്ത്വനത്തിൽ എത്തിയത്.


ശിവനുമായി പല തവണ കോർത്തിട്ടുള്ളതിനാൽ മനസില്ലാ മനസോടെയാണ് തമ്പി സാന്ത്വനം വീട്ടിലേക്ക് എത്തിയത്. അപ്പുവിനെ കണ്ട് മടങ്ങിയ ശേഷം അപ്പുവിനേയും ഹരിയേയും കുറച്ച് നാൾ വീട്ടിൽ താമസിക്കാൻ തമ്പി ക്ഷണിച്ചിരുന്നു. ഒട്ടും താൽപര്യമില്ലാതിരുന്നിട്ടും അപ്പുവിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഹരിയും അപ്പുവിനൊപ്പം തമ്പിയുടെ വീട്ടിൽ താമസിക്കുന്നത്. തമ്പിയുടെ വീട്ടിലെത്തിയ ശേഷം മകൾക്കും മരുമകനായ ഹരിക്കും വലിയ സ്വീകരണമാണ് തമ്പി നൽകിയത്.

സമ്മാനങ്ങൾ കൊണ്ട് മൂടിയാണ് ഹരിയെ തമ്പി സ്വീകരിച്ചത്. തമ്പിയുടെ പതിവില്ലാത്ത സ്നേഹത്തിൽ ഭയന്നാണ് ഹരി അവിടെ താമസിക്കുന്നത്. അതിനിടയിൽ പലപ്പോഴായി സാന്ത്വനത്തിലെ കുറ്റങ്ങളും കുറവുകളും പറഞ്ഞ് ഹരിയെ ഒപ്പം നിർത്താൻ തമ്പി ശ്രമിച്ചെങ്കിലും ഹരി തമ്പിയെ അതിന് അനുവദിക്കാതെ കയർക്കുകയാണ് ചെയ്തത്. സാന്ത്വനത്തിലെ അം​ഗങ്ങളെ കുറ്റപ്പെടുത്തിയതിന്റെ പേരിൽ അപ്പുവും തമ്പിയോട് കയർത്തിരുന്നു. പലപ്പോഴായി സാന്ത്വനത്തിലേക്ക് തിരികെ പോകാൻ ഹരി ശ്രമിച്ചെങ്കിലും തമ്പിയാണ് പലവിധ കാരണങ്ങൾ പറഞ്ഞ് തടഞ്ഞുവെച്ചത്.

സാന്ത്വനത്തിന്റെ ഇന്നത്തെ എപ്പിസോഡിൽ ഹരിക്കൊപ്പം കൃഷ്ണ സ്റ്റോഴ്സിൽ തമ്പി എത്തിയതിനെ കുറിച്ച് സാന്ത്വനത്തിലെ അം​ഗങ്ങളോട് ഭയത്തോടെ വിവരിക്കുന്ന ബാലനാണ് പുതിയ പ്രമോയിലുള്ളത്. ഹരിയുടെ സ്വഭാ​വത്തിൽ മാറ്റങ്ങൾ വന്ന് തമ്പിക്കൊപ്പം കഴിയാൻ തീരുമാനിക്കുമോ എന്ന ആശങ്കയാണ് ബാലൻ പ്രധാനമായും പങ്കുവെച്ചത്. തമ്പിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് നാട് കാണാൻ എത്തിയത് എന്ന് ഹരി പറയുമ്പോഴും അവനിൽ ചില മാറ്റങ്ങൾ കണ്ടുവെന്നാണ് ബാലൻ ദേവിയോടും മറ്റ് അം​ഗങ്ങളോടും പറയുന്നത്.

 

 

 

തമ്പി തിരികെ പോകുന്നതിന് മുമ്പ് പലതും ഉള്ളിൽ വെച്ച് സംസാരിക്കുന്നതായി തനിക്ക് തോന്നിയെന്നും ബാലൻ പറയുന്നുണ്ട്. ബാലൻ ആശങ്ക പങ്കുവെച്ചതോടെ സാന്ത്വനത്തിലെ അം​ഗങ്ങളെല്ലാം ആശങ്കയിലാണ് ഹരിയെ ഇനി തിരികെ ലഭിക്കുമോ ഇല്ലയോ എന്ന ചിന്താണ് എല്ലാവരിലും. കൂടാതെ ഹരി തമ്പിയോട് കയർത്ത് സംസാരിച്ചതിന് അച്ഛനോട് കരഞ്ഞ് മാപ്പ് ചോദിക്കുന്ന അപ്പുവും പുതിയ പ്രമോയിലുണ്ട്.

ശത്രു വീട്ടിലെത്തിയപ്പോൾ ചോദ്യം ചെയ്തതിനെ കുറിച്ച് അഞ്ജലിയോട് സംസാരിക്കുന്ന ശിവനേയും പുതിയ പ്രമോയിൽ കാണാം. സാന്ത്വനം സീരിയലിനെക്കാൾ ആരാധകർ ശിവാഞ്ജലി കോമ്പോയ്ക്ക് ആയതിനാൽ തന്നെ ഹരി-അപർണ്ണ-തമ്പി കോമ്പിനേഷൻ സീനുകൾ മാത്രം ഉൾപ്പെടുത്തുന്നതിനെതിരെ നേരത്തെ പരാതിയുമായി രം​ഗത്തെത്തിയിരുന്നു.

അതുമാത്രവുമല്ല, ബാലൻ ഹരിയുടെ മനസ്സുമാറി തുടങ്ങി എന്ന രീതിയിൽ സംസാരിക്കുമ്പോൾ, പ്രേക്ഷകർ ചോദിക്കുന്നുണ്ട്, ബാലൻ തന്റെ അനിയനെ ഇതുവരെയും മനസ്സിലായില്ലെയോ എന്നാണ്. അനിയന്മാരെ ബാലനും ദേവിയും ചേർന്ന് ഇത്രയും വർഷം വളർത്തിയിട്ടും അവരുടെ മനസ്സ് മനസ്സിലാക്കാൻ കഴിയാത്തത്, കഷ്ട്ടം ആയി പോയി എന്നും പറയുന്നുണ്ട്.

എങ്കിലും, നമുക്ക് ആർക്കും പറയാൻ പറ്റില്ലാലോ, ഒരാളുടെ മനസ്സ് എപ്പോഴാണ് മാറുന്നതെന്ന്. ബാലനും ദേവിയും അവരുടെ കൂട്ട് കുടുംബം തകരുമോ?? എന്ന പേടിയിലായിരിക്കും ചിലപ്പോൾ ഈ രീതിയിൽ സംസാരിക്കുന്നത്.

പിന്നെ, ഏതാണ്ട് രണ്ടാഴ്ചയോളമായി തമ്പി-ഹരി -അപ്പു കോമ്പിനേഷനിൽ കഥ വലിച്ചു നീട്ടാൻ തുടങ്ങിയിട്ട്, ഇക്കാര്യത്തിലും ചിലർ നീരസം പ്രകടിപ്പിച്ചിട്ടുണ്ട്. വേറൊന്നും കൊണ്ടല്ല, റിപീറ്റേഷൻ വരുന്നതുകൊണ്ടാണ്, ഹരിയെ സാന്ത്വനത്തിലേക്ക് മടക്കി അയക്കാനും സാന്ത്വനം ടീമിനോട് പറയുകയാണ്. അപ്പു -ഹരി കോമ്പിനേഷൻ ഈ രീതിയിൽ കണ്ടു മടുത്തു എന്നാണ് ആരാധകർ ഒരുപോലെ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (5 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (6 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (6 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends