ഡിജിപിക്കെതിരെ സായി പല്ലവി, പ്രേമം സിനിമ യുവാക്കളെ വഴി തെറ്റിക്കില്ലെന്ന് നടി

പ്രേമം സിനിമ യുവാക്കളെ വഴി തെറ്റിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കെതിരെ ചിത്രത്തിലെ നായിക സായി പല്ലവി രംഗത്ത്. പ്രേമം സിനിമയ്‌ക്കെതിരെ സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ളവര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു സായി പല്ലവിയുടെ പ്രതികരണം.
സിനിമകളെ അന്ധമായി അനുകരിക്കാന്‍ മലയാളി പ്രേക്ഷകര്‍ വാനരന്‍മാരല്ലെന്ന് സായി പല്ലവി ദുബായില്‍ പറഞ്ഞു. ഒരു സ്വകാര്യ കമ്പനിയുടെ ഓണാഘോഷത്തില്‍ പങ്കെടുക്കാനാണ് സായ് പല്ലവി ദുബായിലെത്തിയത്.
സിനിമകളില്‍ കാണിക്കുന്നതിനെ അന്ധമായി അനുകരിക്കാന്‍ വാനരന്‍മാരല്ല പ്രേക്ഷകര്‍. എന്താണ് സ്വീകരിക്കേണ്ടതെന്ന് പ്രേക്ഷകര്‍ക്ക് വ്യക്തമായ ധാരണയുണ്ട്.പ്രേമത്തിലെ നായകന്‍ നിവിന്‍ പോളിയെ അനുകരിച്ച് യുവാക്കള്‍ കറുത്ത് ഷര്‍ട്ട് ധരിക്കുന്നതില്‍ എന്താണ് തെറ്റെന്നും സായ് പല്ലവി ചോദിച്ചു. പ്രേക്ഷകരെ സന്തോഷിപ്പിക്കാനായാണ് സിനിമയില്‍ അഭിനയിക്കുന്നത്. സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തുവെന്നതില്‍ ഏറെ സന്തോഷമുണ്ട്. മലയാള സിനിമയില്‍ തുടരുമെങ്കിലും പുതിയ ചിത്രം സംബന്ധിച്ച് തീരുമാനമായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























