ഈ കണ്ണുകള്‍ ആരുടെതെന്ന് പറയാമോ?

ഈ കണ്ണുകള്‍ ആരുടെയാണ് എന്ന ചോദ്യവുമായാണ് നടന്‍ കുഞ്ചാക്കോ ബോബന്‍ തന്റെ ഫെയ്‌സ് ബുക്കില്‍ വള്ളീം തെറ്റി, പുള്ളീം തെറ്റി എന്ന പുതിയ ചിത്രത്തിലെ നായികയുടെ ചിത്രം പോസ്റ്റ് ചെയ്തതു. ചാക്കോച്ചനും അജുവും ഈ കണ്ണുകളുടെ ചിത്രം തങ്ങളുടെ ഫെയ്‌സ്ബുക്കില്‍ പേജില്‍ പോസ്റ്റ് ചെയ്തത്. \'ഇവള്‍ ഞങ്ങളുടെ നായിക, കാത്തിരിക്കുക ഈ കണ്ണുകള്‍ ആരുടേതെന്നറിയാന്‍\' എന്നെഴുതിയ പോസ്റ്ററാണ് ഇരുവരും ഷെയര്‍ ചെയ്തത്.
ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ ഒരുങ്ങുന്ന ചിത്രമാണ് \'വള്ളീം തെറ്റി പുള്ളീം തെറ്റി. നവാഗതനായ റിഷി ശിവകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂരജ് എസ് കുറുപ്പ് സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാര്‍. പ്രശസ്ത ഛായാഗ്രാഹകന്‍ എസ് കുമാറിന്റെ മകനാണ് കുഞ്ഞുണ്ണി. മോഹന്‍ലാല്‍ ചിത്രമായ ലോഹത്തിന്റെ ഛായാഗ്രാഹകനും കുഞ്ഞുണ്ണി തന്നെയാണ്. അച്ചപ്പു മൂവി മാജിക്കിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫ് ചിത്രം നിര്‍മിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























