ഞാന്‍ ഇപ്പോഴും ചെറുപ്പം... തനിക്ക് മമ്മൂട്ടിയെക്കാള്‍ പ്രായം കുറവാണെന്ന് നടന്‍ സിദ്ദിഖ്

മലയാളത്തിലെ ഏറ്റവും പ്രായം കൂടിയ നായക നടനാരാണ് എന്ന ചോദ്യത്തിന് പലരും പറയുന്നത് ഒരാളെ മാത്രം. സാക്ഷാല്‍ മമ്മൂട്ടി. എന്നാല്‍, കണ്ടാല്‍ മലയാളത്തിലെ ഏറ്റവും ചെറുപ്പം കുറഞ്ഞ നടനെന്നേ മമ്മൂട്ടിയെ പറയൂ. അറുപത്തി നാലാം വയസിലേക്ക് കടന്ന നടന്‍ സിദ്ദിഖ് തന്റെ ചെറുപ്പത്തെ കുറിച്ച് തുറന്ന് പറയുന്നു. നടന്‍ മമ്മൂട്ടിയെക്കാള്‍ താനാണ് പ്രായം കുറവെന്ന് സിദ്ദിഖ് പറയുന്നു.
ഇന്റസ്ട്രിയില്‍ അദ്ദേഹത്തെക്കാള്‍ പ്രായം കുറഞ്ഞവര്‍ക്ക് പോലും മേക്കപ്പില്ലാതെ മമ്മൂട്ടിയെക്കാള്‍ പ്രായം തോന്നിക്കും എന്നതാണ് വാസ്തവം. ഇക്കാര്യം പത്തേമാരിയുടെ ഓഡിയോ ലോഞ്ചിന് സിദ്ദിഖ് തമാശയില്‍ പറയുകയുണ്ടായി. പത്തേമാരിയില്‍ മമ്മൂട്ടി അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തെക്കാള്‍ പ്രായം കൂടിയ കഥാപാത്രത്തെയാണ് സിദ്ദിഖ് അഭിനയിക്കുന്നത്. ഈ റോളിന്റെ കാര്യം പറഞ്ഞപ്പോള്‍ മമ്മൂട്ടി പറഞ്ഞത്രെ, താന്‍ എന്നെക്കാള്‍ ചെറുപ്പം തോന്നിക്കുന്നുണ്ട്, അതുകൊണ്ട് ഇത്രയും പ്രായമുള്ള വേഷം ചെയ്യേണ്ട എന്ന്.
ഇക്കാര്യം സംവിധായകന്‍ സലിം അഹമ്മദിനോട് പറഞ്ഞപ്പോള്‍, ശരിയായി മേക്കപ്പിട്ടാല്‍ മമ്മൂട്ടിയെക്കാള്‍ പ്രായം തോന്നിക്കും എന്നായിരുന്നത്രെ അദ്ദേഹം നല്‍കിയ മറുപടി. എത്രമേക്കപ്പിട്ടാലും ഇല്ലെങ്കിലും എനിക്ക് മമ്മൂട്ടിയെക്കാള്‍ പ്രായം തോന്നിക്കുമെന്നും എന്നാല്‍ താന്‍ മമ്മൂട്ടിയെക്കാള്‍ ചെറുതാണെന്ന വിചാരം അദ്ദേഹത്തിന് മാത്രമേയുള്ളൂ എന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























