എത്ര നന്നായി അഭിനയിച്ചിട്ടും ആരും തന്നെ അംഗീകരിച്ചില്ലെന്ന് ഇന്ദ്രന്‍സ്

താന്‍ എത്ര നന്നായി അഭിനയിച്ചിട്ടും ആരും അംഗീകരിക്കുന്നില്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ട് ഒപ്പം സങ്കടവുമുണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞു. പ്രതീക്ഷിക്കാത്ത സമയത്താണ് അപ്പോത്തിക്കരി എന്ന ചിത്രത്തിലെ വേഷത്തിന് അവാര്‍ഡ് ലഭിച്ചത്. 30 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ഒട്ടേറെ വേഷങ്ങള്‍ ഇന്ദ്രന്‍സ് കൈകാര്യം ചെയ്തിട്ടുണ്ട്.
പല ചിത്രങ്ങളിലും അവാര്‍ഡുകള്‍ പ്രതീക്ഷിച്ചതായിരുന്നു. എത്ര നന്നായി ചെയ്തിട്ടും ഒരു അംഗീകാരവും ലഭിച്ചിട്ടില്ലെന്നാണ് താരം പറയുന്നു. ഒടുവില്‍ പ്രതീക്ഷിക്കാത്ത സമയത്താണ് അവാര്‍ഡ് കൈയ്യില്‍ വന്നു ചേര്‍ന്നത്. അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ച് പലപ്പോഴും കാത്തിരുന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ആഗ്രഹങ്ങളും സ്വപ്‌നങ്ങളും വേണ്ടെന്നു വെക്കുകയായിരുന്നു. എത്ര ചെയ്താലും നമ്മളെയൊന്നും ആരും ശ്രദ്ധിക്കില്ലെന്ന് പിന്നീട് മനസ്സിലായെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ഇപ്പോള്‍ അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗന്ദര്യമുള്ള നടന്‍മാരെയും നടിമാരെയും പിന്‍തള്ളി തനിക്ക് അവാര്‍ഡ് കിട്ടുക എന്നത് പ്രയാസമുള്ള കാര്യമാണെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























