ദുല്‍ഖറിനെ മലയാളത്തിന് നഷ്ടപ്പെടുന്നു: തമിഴില്‍ നിന്നും വമ്പന്‍ ഓഫറുകള്‍

മലയാളത്തിന്റെ ദുല്‍ഖറിനെ ചാക്കിട്ടുപിടിക്കാന്‍ തമിഴ് സിനിമ. സാധാരണ നടിമാരാണ് രണ്ടു മലയാളസിനിമ ചെയ്ത് തമിഴിലേക്ക് ചേക്കേറാറ്. എന്നാല്‍ ഈ യുവനടനും ചുവടുമാറ്റുകയാണ്. മികച്ച കഥകളും സംവിധായകരും കൂടുതലായി തേടി എത്തുന്നതാണ് താരത്തെ മാറ്റിചിന്തിപ്പിക്കുന്നത് എന്നാണ് വാര്‍ത്തകള്‍.
ഒകെ കണ്‍മണി എന്ന മണിരത്‌നം ചിത്രത്തിലൂടെ തമിഴകത്തിന്റെ മനം കവര്‍ന്ന മലായളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന് കോളിവുഡില്‍ നിന്നും ഓഫറുകളുടെ പെരുമഴ. ഇപ്പോഴിതാ തുടര്‍ച്ചയായി രണ്ടാമത്തെ മണിരത്‌നം ചിത്രത്തിലും നായകനാകാനുള്ള ഭാഗ്യമാണ് ദുല്‍ഖറിനെ തേടി വന്നിരിക്കുന്നത്. ഒകെ കണ്‍മണിയിലൂടെ ദുല്‍ഖറിനെ തമിഴകം ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ആ പ്രേക്ഷക പിന്തുണ കൊണ്ടായിരിക്കണം തന്റെ അടുത്ത ചിത്രത്തിലും ദുല്‍ഖറിനെ നായകനാക്കാന്‍ മണിരത്‌നം തീരുമാനിച്ചത്. പുതിയ ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം കാര്‍ത്തിയും അഭിനയിക്കുന്നുണ്ട്. മണിരത്‌നത്തിന്റെ തന്നെ മദ്രാസ് ടാക്കീസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് എആര്‍ റഹ്മാനാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























