ബാഹുബലിയ്ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയത് എവിടെ നിന്നാണെന്നോ?

ഇന്ത്യയിലെ ബ്രഹ്മാണ്ഡ സിനിമ ബാഹുബലിക്ക് രാജ്യത്ത് ഏറ്റവും വലിയ കളക്ഷന്‍ ലഭിച്ചത് തിരുവനന്തപുരത്തു നിന്നും. തിരുവനന്തപുരത്തെ ഏരീസ് പ്ലക്‌സില്‍ 75 ദിവസമോടിയ സിനിമ ഇതുവരെ നേടിയത് 2.8 കോടി രൂപയാണ്.58 ലക്ഷം രൂപയാണ് തിരുവനന്തപുരം കോര്‍പറേഷന് വിനോദനികുതി ഇനത്തില്‍ മാത്രം ബാഹുബലിയിലൂടെ ലഭിച്ചത്. ഒരു സിനിമയ്ക്ക് ഒരു തിയറ്ററില്‍ നിന്ന് ഇത്രയും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ലഭിക്കുന്ന ഏറ്റവും കൂടിയ തുകകൂടിയാണിത്.
ഒറ്റസിനിമയ്ക്ക് ഇത്രയും കൂടിയ തുക നികുതിയായി സര്‍ക്കാരിനു ലഭിക്കുന്നതും ഇതാദ്യമാണ്. കെ പ്രൊജക്ഷനില്‍ ഇന്ത്യയില്‍ ആദ്യമായി ബാഹുബലി പ്രദര്‍ശിപ്പിച്ചതും ഏരീസ് പ്ലക്‌സിലായിരുന്നു. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത് 2015 ല്‍ പ്രദര്‍ശനത്തിനെത്തിയ പുരാവൃത്ത സിനിമയാണ് ബാഹുബലി : ദ ബിഗിനിങ്. പ്രഭാസ്, തമന്ന ഭാട്ടിയ ,അനുഷ്‌ക ഷെട്ടി തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സത്യരാജ്, നാസ്സര്‍, രമ്യ കൃഷ്ണന്‍ ,തുടങ്ങിയവരും അഭിനയിക്കുന്നു.
തെലുങ്ക് ,തമിഴ് ഭാഷകളിലായി ചിത്രീകരിച്ച ബാഹുബലി മലയാളമുള്‍പ്പടെ ആറു ഭാഷകളില്‍ മൊഴി മാറ്റി പ്രദര്‍ശിപ്പിച്ചു .2015 ജൂലൈ 10 നു പ്രദര്‍ശനത്തിനെത്തിയ ചിത്രം പത്ത് ദിവസത്തിനുള്ളില്‍ 335 കോടി രൂപ കളക്ഷന്‍ നേടി. ഈ ചിത്രത്തിന്റെ രണ്ടാംഭാഗം ബാഹുബലി : ദ് കണ്‍ക്ലൂഷന്‍ എന്ന പേരില്‍ 2016 ല്‍ പ്രദര്‍ശനത്തിനെത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























