ബിഎംഡബ്ല്യൂ ഐ8 സ്വന്തമാക്കി ദുള്‍ക്കര്‍ സല്‍മാന്‍; വില 2.28 കോടി

ദുല്‍ഖറും കാറുകളുടെ തോഴന്‍. മമ്മൂട്ടിക്ക് പിന്നാലെ ന്യൂജെന്‍ കാറുകളോടുള്ള പ്രണയത്തില്‍ മുമ്പിലാണ് മമ്മൂട്ടിയുടെ മകന്‍ ദുള്‍ക്കര്‍ സല്‍മാനും. സ്‌പോര്‍ട്ട്‌സ് കാറുകള്‍ ജീവനാണെന്ന് സിനിമയിലെത്തിയ കാലം തന്നെ ദുള്‍ക്കര്‍ തുറന്നു പറഞ്ഞിട്ടുള്ളതാണ്. വാഹനങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതും പുത്തന്‍ കാറുകള്‍ സ്വന്തമാക്കുന്നതും ദുള്‍ക്കറിന്റെ ഹോബിയാണ്.
ആരും കൊതിച്ചു പോകുന്ന \'ബിഎംഡബ്ല്യു ഐ8\' സ്വന്തമാക്കിക്കൊണ്ടാണ് ഇപ്പോള്‍ ദുള്‍ക്കര്‍ എല്ലാവരെയും അമ്പരപ്പിച്ചത്. ബിഎംഡബ്ല്യൂവിന്റെ ഏറ്റവും പുതിയ സ്‌പോര്‍ട്ട്‌സ് കാറാണ് ഐ8. വില കേട്ടാല്‍ ആരും ഞെട്ടിപ്പോക്കും. 2.28 കോടി രൂപയാണ് കാറിന്റെ വില. ഇന്ത്യയില്‍ ആദ്യത്തെ ഐ8 മോഡല്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത് ചെന്നൈയിലാണ്. വെറും 4.4 സെക്കന്റുകൊണ്ട് നൂറു കിലോമീറ്റര്‍ സ്പീഡിലെത്തുന്ന ഐ8 വാഹനലോകത്തെ ഏറ്റവും പുതിയ സ്‌പോര്‍ട്ട്‌സ് കാറാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























