Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കളിമണ്ണിന്റെ പ്രദര്‍ശനം തടയാനാകില്ലെന്ന്‌ ഹൈക്കോടതി

08 AUGUST 2013 05:16 AM IST
മലയാളി വാര്‍ത്ത.

ബ്ലസിയുടെ കളിമണ്ണിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ചിത്രത്തില്‍ നായികയായി അഭിനയിച്ച ശ്വേതാമേനോന്റെ പ്രസവരംഗം ചിത്രീകരിച്ച്‌ സിനിമയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണെന്നും ഇത്തരം രംഗങ്ങള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ്‌ ഹര്‍ജിക്കാര്‍ ഹൈക്കോടതിയിലെത്തിയിരുന്നത്‌. സിനിമയ്‌ക്ക്‌ വേണ്ടി ഇത്തരം രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്‌ നിയമവിരുദ്ധമാണെന്നും സ്‌ത്രീത്വത്തെ അപമാനിക്കലാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ചീഫ്‌ ജസ്റ്റിസ്‌ മഞ്‌ജുള ചെല്ലൂര്‍, ജസ്റ്റിസ്‌ എ.എം. ഷഫീഖ്‌ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച്‌ ഹര്‍ജി തള്ളി.

സിനിമ കാണാതെയാണ്‌ ഹര്‍ജിക്കാരന്‍ കോടതിയിലെത്തിയതെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. സിനിമ യു-എ സര്‍ട്ടിഫിക്കേറ്റ്‌ നല്‍കിയാണ്‌ സെന്‍സര്‍ ബോര്‍ഡ്‌ പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്‌. ഈ സാഹചര്യത്തില്‍ 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക്‌ നിയന്ത്രണമുണ്ട്‌. മാത്രമല്ല സിനിമയില്‍ അഭിനയിച്ച ശ്വേതാമേനോന്‍ ഇതിന്‌ പൂര്‍ണ്ണ അനുമതി നല്‍കിയെന്നും അതിനാല്‍ കോടതി ഇടപെടേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.

സിനിമയിലെ പ്രസവരംഗം ഒഴിവാക്കി പുനര്‍സെന്‍സറിംഗ്‌ നടത്തണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. പീരുമേട്‌ സ്വദേശി ഗിന്നസ്‌ മാടസ്വാമിയാണ്‌ ഹര്‍ജി നല്‍കിയത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (3 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (4 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (4 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (4 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (4 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (4 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (5 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (5 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (5 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (6 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (6 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (6 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (8 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (8 hours ago)

Malayali Vartha Recommends