വിഎസുമൊത്ത് കിടിലന്‍ സെല്‍ഫിയുമായി അജു വര്‍ഗ്ഗീസ്; ഫേസ്ബുക്കില്‍ വൈറലായി ഫോട്ടോ

വിഎസിന്റെ കടുത്ത ആരാധകനാണ് താനെന്ന് വെളിപ്പെടുത്തി യുവ ഹാസ്യ താരം അജു വര്‍ഗീസ്. വിഎസിന് ഒപ്പം നില്‍ക്കുന്ന സെല്‍ഫി അജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ലൈക്കിന്റെ പ്രളയം തന്നെയായിരുന്നു. അതു വര്‍ഗീസിനെന്താ വിഎസിഎന്റെ അടുക്കല്‍ കാര്യമെന്ന് ആരെങ്കിലും ചോദിച്ചാല്‍ അജുവിന് പറയാനുള്ള മറുപടി താനൊരു വി എസ് ആരാധകന്‍ ആണെന്ന് തന്നെയാണ്. എന്തായാലും അജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇരുപതിനായിരത്തിലേറെ പേരാണ് ലൈക്ക് ചെയ്തത്.
ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ ഇരുന്ന സ്ഥാനത്താണ് പലരും അജുവിനെ ഇന്ന് ഉപമിക്കുന്നത്. ഇപ്പോള്‍ ഇറങ്ങുന്ന എല്ലാ മലയാള ചിത്രങ്ങളിലും അജു നിറസാന്നിധ്യമാണ്. സിനിമാ വിജയത്തിന്റെ പ്രധാന ചേരുവക ആയതോടെ അജു നിര്‍ബന്ധമാണ് മിക്കസംവിധായകര്‍ക്കും. കേരളത്തില്‍ ഏറ്റവും ജനപിന്തുണയുള്ള നേതാവായ വി എസ് അച്യുതാനന്ദന് സിനിമാ ലോകത്തു നിന്നും നിരവധി ആരാധകരുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























