Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

അവര്‍ പണം മാത്രം ആഗ്രഹിച്ചു... താന്‍ പണം ഉണ്ടാക്കുന്ന യന്ത്രം മാത്രമായിരുന്നുവെന്ന് നടി ഷക്കീല

16 OCTOBER 2015 11:00 AM IST
മലയാളി വാര്‍ത്ത.

താന്‍ പണം മാത്രം ഉണ്ടാക്കുന്ന യന്ത്രമായിരുന്നുവെന്ന് നടി ഷക്കീല. ആരും എന്നെ ഒരു മനുഷ്യജീവിയായി പരിഗണിച്ചിരുന്നില്ല. സ്വന്തം വീട്ടുകാര്‍ക്ക് ആവശ്യാനുസരണം കാശ് ഉല്‍പാദിപ്പിച്ചുനല്‍കുന്ന മണി മേക്കിംഗ് മെഷീനായിരുന്നു താനെന്ന് ഷക്കീല പറഞ്ഞു. സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് ആയിരം രൂപ പോലും സമ്പാദ്യമായിട്ടില്ല. തിരക്കുള്ള സമയത്തുപോലും അഭിനയിക്കുക എന്നതില്‍ക്കവിഞ്ഞ് പ്രതിഫലത്തെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. കിട്ടിയ ചെക്കുകളെല്ലാം അമ്മയെ ഏല്‍പിക്കും.
അതായിരുന്നു പതിവ്. അമ്മ പണം ചേച്ചിയെ ഏല്‍പിക്കും. അവര്‍ പണമെല്ലാം സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചു. ചേച്ചി ഇപ്പോള്‍ കോടീശ്വരിയാണ്. ഞാന്‍ അന്നന്നത്തെ അപ്പത്തിനുവേണ്ടി അധ്വാനിക്കുന്ന നിത്യ ദരിദ്രയും. അധികം സമ്പത്തൊന്നും ഒരു കാലത്തും മോഹിച്ചിട്ടില്ല. ജീവിതച്ചെലവുകള്‍ തട്ടും തടവുമില്ലാതെ നടന്നുപോകണം എന്നേയുള്ളുവെന്നും ഷക്കീല പറഞ്ഞു. ഷക്കീല തന്റെ പ്രണയത്തെ കുറിച്ചും പറയാന്‍ മറന്നില്ല. പ്രണയിക്കാന്‍ ഇഷ്ടം തന്നെയാണ്.
ഞാന്‍ ഒരുപാട് പേരെ പ്രണയിച്ചു. പക്ഷേ എല്ലാവരും എന്നെ ചതിക്കുകയായിരുന്നുവെന്ന് ഷക്കീല പറഞ്ഞു. ഇരുപതു പേരെയെങ്കിലും പ്രണയിച്ചിട്ടുണ്ടാകും ഞാന്‍. വിവാഹം എന്ന ലക്ഷ്യത്തോടെയാണ് ഓരോ പുരുഷനെയും സ്‌നേഹിച്ചത്. പക്ഷേ, വിധിയുടെ വികൃതിക്കൈകള്‍ എല്ലാ പ്രണയങ്ങളും പരാജയത്തിന്റെ പടുകുഴിയിലേക്കെറിയുകയായിരുന്നു. ഇപ്പോള്‍ പുതിയൊരു പ്രണയത്തിനായി ഞാന്‍ കാത്തിരിക്കുകയാണെന്നും ഷക്കീല പറഞ്ഞു. ക്രൂരമായ അവഗണനയുടെ ഇരയാണ് ഞാന്‍ എന്നും. കുടുംബത്തിലുള്ളവര്‍ക്കെല്ലാം ഞാന്‍ അഭിനയിച്ചുണ്ടാക്കിയ കാശ് വേണം.
അതേ സമയം എന്റെ സാന്നിധ്യം അരോചകവും. ചേച്ചിയുടെ മകള്‍ എന്റെ ജീവനാണ്. പക്ഷേ, അവളുടെ കല്യാണംപോലും എന്നെ അറിയിച്ചില്ല. മംഗള കര്‍മങ്ങളില്‍ നിന്നെപ്പോലൊരു സെക്‌സ് നടി അപശകുനമാണെന്ന് ചേച്ചി മുഖത്തുനോക്കി പറഞ്ഞു. കുടുംബത്തിലെ ആര്‍ക്കെങ്കിലും കുഞ്ഞുങ്ങള്‍ പിറന്നാല്‍ ഞാനോടി ചെല്ലാറുണ്ട്. കൊച്ചുകുഞ്ഞുങ്ങളെ എനിക്കു വലിയ ഇഷ്ടമാണ്. പക്ഷേ, പലരും കുഞ്ഞുങ്ങളുടെ മുഖംപോലും എന്നെ കാണിക്കാറില്ല. കുറച്ച് ഗ്ലാമര്‍ സിനിമകളില്‍ അഭിനയിച്ചതിന്റെ പേരിലാണ് ഈ അയിത്തം. ഞാനിപ്പോള്‍ കരയാറില്ല. ഈ ജന്മം ഇങ്ങനെയങ്ങ് നരകിച്ചു തീര്‍ക്കുകയാണെന്നും ഷക്കീല പറയുന്നു.

നെഞ്ചില്‍ കൈവച്ചു പറയുന്നു. ഇന്നുവരെ തെറ്റായ മാര്‍ഗങ്ങളില്‍ പണം സമ്പാദിക്കാന്‍ തുനിഞ്ഞിട്ടില്ല. അങ്ങനെ ജീവിക്കേണ്ട ഗതികേട് ഇപ്പോഴും ഷക്കീലയ്ക്കില്ലെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും. അറിയുമോ ഇരുപതു വര്‍ഷമായി ഞാന്‍ സിനിമയിലുണ്ട്. പക്ഷേ, ഇപ്പോഴും വാടകക്കാരിയാണ്. ഈ വീടിന് പതിനായിരം രൂപയാണ് വാടക. ഇതുവരെ കൃത്യമായി വാടക കൊടുക്കാന്‍ കഴിഞ്ഞു, തെറ്റായ വഴികളിലൂടെ സഞ്ചരിക്കാതെതന്നെ. ഇപ്പോള്‍ മുപ്പത്തെട്ടു വയസായി. മറ്റു മാര്‍ഗങ്ങളില്‍ നാലു കാശ് സമ്പാദിച്ചിരുന്നുവെങ്കില്‍ അക്കൗണ്ടില്‍ കോടികള്‍ ഉണ്ടാവുമായിരുന്നു. ഒരു പുരുഷനും മോശമായി എന്നെ സമീപിക്കാന്‍ കഴിയില്ലെന്നു ഷക്കീല പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (1 hour ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (1 hour ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (2 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (2 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (2 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (2 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (2 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (2 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (2 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (2 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (2 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (3 hours ago)

Malayali Vartha Recommends