എന്തുകൊണ്ടാണ് മൊയ്തീന്‍ സേവാമന്ദിറിന് സഹായം നല്‍കാതിരുന്നതെന്ന് വിശദീകരിച്ച് ആര്‍എസ് വിമല്‍

ദിലീപിന് അഭിനന്ദന കുറിപ്പുമായി എന്ന് നിന്റെ മൊയ്തീന്‍ ചിത്രത്തിന്റെ സംവിധായകന്‍ ആര്‍ എസ് വിമല്‍. താരം ചെയ്തത് തങ്ങളുടെ എല്ലാവരുടെയും ആഗ്രഹമാണെന്ന് സംവിധായകന്‍ ഫേസ് ബുക്കില്‍ കുറിച്ചു. ചിത്രത്തിന്റെ ആളുകള്‍ എന്തുകൊണ്ട് സഹായവുമായി രംഗത്തെത്തിയില്ല എന്നതിനും സംവിധായകന്‍ മറുപടി പറഞ്ഞു. ബി.പി.മൊയ്തീന്‍ സേവാമന്ദിറിനു സ്വന്തമായി ഒരു കെട്ടിടം എന്ന കാഞ്ചനമാലയുടെ സ്വപ്നം പൂര്‍ത്തീകരിക്കാനായി സഹായവമായെത്തിയ ദിലീപിനെ അഭിനന്ദിച്ചാണ് വിമല്‍ രംഗത്തുവന്നത്.
ബഹുമാന്യനായ ദിലീപ് താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍...
എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഞങ്ങളുടെ ആഗ്രഹം ലോകത്ത് പ്രണയത്തിന്റെ പേരില്‍ രേഖപ്പെടുത്താന്‍ പോകുന്ന ഏറ്റവും മികച്ച സ്മാരകം മുക്കത്ത് മഹാനായ മൊയ്തീന്റെ പേരിലാവണമെന്ന് . അതിനുവേണ്ടി ഞങ്ങള്‍ നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെ പ്രാരംഭ ശ്രമം തുടങ്ങുകയും ചെയ്തിരുന്നു. നിര്‍ഭാഗ്യവശാല്‍ സിനിമയുടെ ഷൂട്ടിങ്ങിന്റെ അവസാന ഘട്ടത്തില്‍ ചില സൂത്രശാലികള്‍ കാഞ്ചനമ്മയെ തെറ്റിദ്ധരിപ്പിച്ച് സിനിമയ്‌ക്കെതിരെ കോടതിയില്‍ എത്തിച്ചു. ഇപ്പോഴും കോഴിക്കോട് കോടതിയില്‍ ആ കേസ് തീര്‍ന്നിട്ടില്ല. കോടതിയലക്ഷ്യം ആകുമെന്നതിനാല്‍ സേവാമന്ദിറിന് ഇപ്പോള്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനാവുന്നില്ല... ഞങ്ങളെ മനസിലാക്കി സേവാമന്ദിറിനു വേണ്ടി മുന്നോട്ടു വന്ന ദിലീപിന് അഭിനന്ദനങ്ങള്‍.. ഇനിയും ആയിരക്കണക്കിന് പേര്‍ മുന്നോട്ടു വരിക.
സ്‌നേഹപൂര്‍വം...ആര്‍.എസ് വിമല്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























