ഫേസ്ബുക്കില്‍ തരംഗമായി അമറിന്റെ ലാലേട്ടന്

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അമര്‍ അക്ബര്‍ അന്തോണിയിലെ ഒരു ഫോട്ടോ ഫേസ് ബുക്കില്‍ തരംഗമാകുകയാണ്. ചിത്രത്തില്‍ രസകരമായ ഒരുപാട് രംഗങ്ങളുണ്ടെങ്കിലും മോഹന്‍ലാല്‍ ആരാധകരെ കോരിത്തരിപ്പിച്ച രംഗമുണ്ട് ഈ സിനിമയില്‍. മോഹന്‍ലാലിനെ അനുകരിച്ച് പൃഥ്വിരാജ് ടിക്കറ്റ് എടുക്കാന്‍ പോകുന്ന രംഗമാണ് തിയറ്ററുകളില്‍ ആവേശം നിറച്ചത്. അമര്‍ അക്ബര്‍ അന്തോണി തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത് കോമഡി എന്റര്‍ടെയ്‌നര്‍ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന സിനിമയാണ്. 2006ല്‍ പുറത്തിറങ്ങിയ കഌസ്‌മേറ്റ്‌സിന് ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും ഒന്നിച്ച ചിത്രം കൂടിയാണ്. മൂന്നുപേരുടെയും കോമഡി നമ്പറുകള്‍ തന്നെയാണ് സിനിമയുടെ വിജയത്തിന് പ്രധാനകാരണം.
മോഹന്‍ലാലിന്റെ തോളുചെരിഞ്ഞുള്ള നടത്തം അനുകരിക്കുന്ന ചിത്രം പൃഥ്വിരാജ് കഴിഞ്ഞ ദിവസം തന്റെ ഔദ്യോഗികഫേസ്ബുക്ക് പേജില്‍ ആരാധകര്‍ക്കായി പങ്കുവച്ചു. ഈ ചിത്രമാണ് താരംഗമായിരിക്കുന്നത്. മണിക്കൂറുകള്‍ക്കകം ലൈക്കുകളുടെ പെരുമഴയായിരുന്നു. ഇപ്പോള്‍ തന്നെ ചിത്രത്തിന് ഒരു ലക്ഷത്തിന് മുകളില്‍ ലൈക്‌സ് ലഭിച്ചുകഴിഞ്ഞു. താരം ലാലേട്ടന് പഠിക്കുകയാണെന്നാണ് ആളുകളുടെ കമന്റ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























