വയ്യാവേലിയില്‍ പോലീസ് ഓഫീസറായി സരിത

രണ്ടാം അങ്കത്തിന് സരിത. സോളാര്‍ വിവാദ നായിക സരിത എസ് നായര്‍ വീണ്ടും സിനിമയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ്. സരിത നായികയായി എത്തുന്ന പുൃതിയ ചിത്രമാണ് വയ്യാവേലി. സന്തോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കേരള രാഷ്ര്ടീയത്തെ അടിമുടി ഉലച്ച, നേതാക്കളുടെ ഉറക്കം കെടുത്തിയ സോളാര്‍കേസിലെ നായിക പുതിയ ചിത്രത്തില്‍ പൊലീസ് ഓഫീസറായാണ് എത്തുന്നത്.
അന്ത്യകൂദാശ എന്ന ചിത്രത്തിലാണ് ഇതിന് മുന്‍പ് സരിത അഭിനയിച്ചത്. നേരത്തെ ഗള്‍ഫുകാരന്റെ ഭാര്യയെന്ന ഷോട് ഫിലിമിലും ഷാജി കൈലാസ് സുരേഷ്‌ഗോപിയെ നായകനാക്കി ഒരുക്കുന്ന സംസ്ഥാനം എന്ന ചിത്രത്തിലും സരിത അഭിനയിച്ചിരുന്നു. പോലീസുകാരുമായുള്ള ബന്ധങ്ങളും ഒരു വര്‍ഷത്തോളം ജയിലില്‍ കിടന്ന അനുഭവ സമ്പത്തും കൈമുതലാക്കിയാണ് സരിതയുടെ അങ്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























