അമ്മായിയമ്മയ്ക്ക് ഒരു കാര്യത്തിലെ വാശിയുള്ളൂവെന്ന് റിമി

മലയാളത്തിന്റെ പ്രിയ ഗായിക റിമി ടോമിയെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്. കൊച്ചു കുട്ടികള്‍ വരെ മുതിര്‍ന്നവര്‍ക്ക് എന്നും റിമി ടോമി വീട്ടിലെ ഒരു അംഗത്തെപോലെയാണ്. റിമി ടോമി തന്റെ അമ്മായിയമ്മയെ കുറിച്ച് വാതോരാതെ പറയുകയാണ്. അടുത്തിടെ ഒരു പ്രമുഖ ഓണ്‍ലൈന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് റിമി തന്റെ അമ്മായിയമ്മയെ കുറിച്ച് വാതോരാതെ പറഞ്ഞത്.
ഏതു പാതിരാത്രിയിലും വിശന്നു വലഞ്ഞു ചെല്ലുമ്പോള്‍ മട്ടന്‍കറി കൂട്ടി ചോറുണ്ണമെന്നു പറഞ്ഞാല്‍ അതു റെഡിയാക്കി കൊടുക്കുന്ന ആളാണ് തന്റെ അമ്മായിയമ്മ കത്രീനയെന്നാണ് റിമി പറയുന്നത്. അമ്മായിയമ്മ അല്ല തനിക്ക് അമ്മ തന്നെയാണെന്നാണ് റിമി പറയുന്നത്. ഒരു കാര്യത്തിലും കുറ്റം പറയാത്തെ അമ്മായിയമ്മ കത്രീനയ്ക്ക് നൂറില്‍ നൂറ്റിപ്പത്തു മാര്‍ക്കു കൊടുക്കുമെന്നും റിമി പറയുന്നു.
തികച്ചും സമാധാനപ്രിയ. റിമിയെപ്പോലെ അധികം ബഹള0 വയ്ക്കലുകള്‍ ഇല്ല. അധികം ഗൗരവക്കാരിയോ അമിതാഹ്ലാദം കാണിക്കുന്ന ആളോ അല്ല. ഒരു പാവം വീട്ടമ്മ. ഒറ്റക്കാര്യത്തില്‍ മാത്രമേ കത്രീന അമ്മയ്ക്കു നിര്‍ബന്ധമുള്ളൂ. അനുസരണക്കേടു കാണിക്കരുത്. താന്‍ പറയുന്നതു റിമി കേട്ടില്ലെങ്കില്‍ അതു കത്രീന സഹിക്കും. പക്ഷേ, റിമിയുടെ ഭര്‍ത്താവ് റോയിസ് പറയുന്നതു അനുസരിക്കതിരുന്നാല്‍ കത്രീന ചൂരലെടുക്കും. അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ഒരിക്കലും ശ്രമിക്കാറേയില്ല തന്റെ അമ്മായിയമ്മയെന്നു റിമി പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























