പഠിച്ചതിന് ശേഷം മാത്രം വോട്ട് ചെയ്യണമെന്ന് നടന്‍ മാമൂക്കോയ

തദ്ദേശതെരെഞ്ഞടുപ്പിന്റെ ചൂടിലാണ് ഇപ്പോള്‍ കേരളം. എല്ലാവരും വോട്ട് ചെയ്യാന്‍ പോകുന്നതിന്റെ തിരക്കിലും. എന്നാല്‍ വോട്ട് ചെയ്യാന്‍ പോകുന്നവരോട് നടന്‍ മാമൂക്കോയ ഒരു ഉപദേശം നല്‍കുന്നത്. പഠിച്ചതിന് ശേഷം മാത്രമേ നിങ്ങള്‍ വോട്ട് ചെയ്യാന്‍ പാടുള്ളവെന്നാണ് മാമൂക്കോയ വോട്ടമാര്‍ക്ക് നല്‍കുന്ന ഉപദേശം.
പണ്ടു കുറച്ച് പാര്‍ട്ടികളും നല്ല നേതാക്കളും ഉണ്ടായിരുന്നു. നേതാക്കള്‍ പറഞ്ഞാല്‍ അനുസരിക്കുന്ന അണികളും ഉണ്ടായിരുന്നു. അവര്‍ക്കു നാടിനോടും ജനങ്ങളോടും പ്രതിബദ്ധതയുണ്ടായിരുന്നു. സമകാലീന രാഷ്ട്രീയം മത, ജാതി രാഷ്ട്രീയമാണ്. നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ ജനങ്ങള്‍ അറിയാന്‍ സിനിമ നല്ലൊരായുധമാണെന്നും മാമൂക്കോയ പറയുന്നു. സ്ത്രീ സംവരണം കൊണ്ട് വന്നത് സന്തോഷമാണ്.
എന്നാല്‍ മുസ്ലീം സമുദായങ്ങളിലെ സ്ത്രീകള്‍ പലരും ഭര്‍ത്താവിന്റെ ചിത്രം വെച്ചാണ് പോസ്റ്റര്‍ അടിച്ചിരിക്കുന്നത്. ഇപ്പോഴും പഴയ ചിന്താഗതി മനസ്സില്‍ കൊണ്ട് നടക്കുന്ന ആളുകളുണ്ട്. വോട്ടു ചെയ്യാന്‍ പോകുന്നവര്‍ എന്തിനാണ് വോട്ടു ചെയ്യുന്നതെന്ന് പഠിച്ചതിന് ശേഷം മാത്രം വോട്ട് ചെയ്യണമെന്നാണ് മാമൂക്കോയയുടെ അഭ്യര്‍ത്ഥന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























