മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്‌ക്കൊപ്പം അവധി ആഘോഷിക്കാന്‍ യുക്കെയില്‍

വര്‍ഷാ വര്‍ഷം ക്രിത്യമായി അവധി ആഘോഷിക്കാന്‍ വിദേശ രാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്ന വ്യക്തിയാണ് മോഹന്‍ലാല്‍. അതും കുടുംബത്തോടൊപ്പം, സിനിമ തിരക്കുകള്‍ക്കെല്ലാം അവധി കൊടുത്ത് തികച്ചും കുടുംബനാഥനായുള്ള യാത്ര. ഈ യാത്രകളാണ് തനിക്ക് അടുത്ത ചിത്രത്തിനുള്ള ഊര്‍ജ്ജമെന്ന് താരം മിക്കയിടത്തും വ്യക്തമാക്കിയിട്ടുള്ളതാണ്. പുലിമുരുഗന്റെ ലൊക്കേഷനില്‍ നിന്ന് ഒരാഴ്ചത്തെ അവധിയെടുത്താണ് ഇത്തവണത്തെ യാത്ര.
ഇന്‍സ്റ്റഗ്രാമില്‍ അടുത്തിടെ ജോയിന്‍ ചെയ്ത മോഹന്‍ലാല്‍ യുകെയിലെ ചിപ്പന്‍ഹാം ലോഡ്ജ് എസ്‌റ്റേറ്റില്‍ നിന്നുള്ള ഹോളിഡേ ചിത്രങ്ങള്‍ ഒന്നിന് പിറകെ ഒന്നായ് പോസ്റ്റ് ചെയ്താണ് തന്റെ ടൂര്‍ ആരാധകരുമായി പങ്ക് വയ്ക്കുന്നത്,
മേജര്‍ രവിയുടെ ബിഗ് ബജറ്റ് ചിത്രം,തെലുങ്ക് ചിത്രം എന്നിവ മോഹന്‍ലാലിന്റെ അടുത്ത വര്‍ഷത്തെ പ്രൊജക്ടാണ്. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ഗരുഡ എന്ന ആയിരം കോടി ബജറ്റിലുള്ള ചിത്രത്തില്‍ മോഹന്‍ ലാല്‍ അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഭാര്യ സുചിത്രയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും സെല്‍ഫികളുമാണ് ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായിസൂപ്പര്‍താരം പങ്കുവയ്ക്കുന്നത്. എം.പത്മകുമാറിന്റെ സംവിധാനത്തില്‍ കനല്‍ ആണ് മോഹന്‍ലാലിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇനി അടുത്ത വര്‍ഷം വിഷു റിലീസായ് പുലിമുരുഗനാണ് ഉള്ളത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന വൈശാഖ് ചിത്രം അന്റാര്‍ട്ടിക്കയിലെയും ജര്‍മനിയിലെയും അവധിയാഘോഷങ്ങള്‍ക്ക് പിന്നാലെ ബ്രിട്ടനാണ് മോഹന്‍ലാല്‍ ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























