Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപേട്ടന്റെ ആ ആഗ്രഹം മനസ്സിൽ വച്ചിരുന്നാൽ മതി: അത് നടക്കില്ല, എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ആഗ്രഹിക്കുന്നതെന്ന് തനിക്ക് അറിയാം: ഇനി മഞ്ജു തീരുമാനിക്കും; 'എണ്ണിപ്പറഞ്ഞ് ഡിമാന്റുകൾ' നെട്ടോട്ടമോടി ജനപ്രിയൻ

02 OCTOBER 2022 03:15 PM IST
മലയാളി വാര്‍ത്ത

ദിലീപും മഞ്ജു വാര്യരും നായകനും നായികയുമായി പുതിയ ചിത്രം വരുകയാണെന്ന് അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഈ ഗോസിപ്പ് സത്യമല്ലെന്നോ, ദിലീപുമായി ഒരിക്കലും അഭിനയിക്കില്ലെന്നോ മഞ്ജു ഇതുവരെ പറഞ്ഞിട്ടില്ലെന്ന് സിനിമാ അണിയറ കഥകള്‍ എഴുതി വിവാദനായകനായ ലേഖകന്‍ രത്‌നകുമാര്‍ പല്ലിശ്ശേരിയുടെ വെളിപ്പെടുത്തൽ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...

ദിലീപുമായി ഒരിക്കലും അഭിനയിക്കില്ലെന്ന് മഞ്ജു പറഞ്ഞിട്ടില്ല. അഭിനയിക്കുകയാണെങ്കിൽ അടുത്തിടപഴകുന്ന രംഗങ്ങൾ പാടില്ല. കഴിയുന്നതും ഇരുവരും ഒപ്പമുള്ള സീനുകൾ കുറയണം. പരസ്പ്പരം പാരകൊടുക്കുന്ന ഡയലോഗുകളും സിനിമയിൽ നിന്ന് ഒഴിവാക്കണമെന്ന് മഞ്ജു പറഞ്ഞാതായി അടുത്ത വൃത്തങ്ങളിൽ നിന്ന് സൂചന ലഭിച്ചു. അഭിനയം അഭിനയമാണ് കാശ് മേടിക്കുക അഭിനയിക്കുക പോവുക എന്നായിരുന്നു മഞ്ജുവിന്റെ സുഹൃത്തുക്കളുടെ മറുപടി. ഇരുവരും തമ്മിലെ മത്സരം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് ദിലീപിന്റെ സിനിമകൾ കാണണമെന്ന് പറഞ്ഞത് മഞ്ജുവാര്യർ തന്നെയാണ്.

ഒരു കലാകാരന്റെ സിനിമ കാണണമെന്ന് പറയുമ്പോൾ, അവിടെ ആ കലാകാരൻ മാത്രമല്ല, ആ സിനിമയ്ക്ക് വേണ്ടി കഷ്ട്ടപ്പെടുന്ന ഒട്ടേറെ പേരുണ്ട്. ഒരു ടീമിന്റെ സിനിമയാണത്. ആ സിനിമ വിജയിക്കണം. അത് ഒരാളുടെ പേരിൽ പരാചയപ്പെടാൻ പാടില്ലെന്ന് മഞ്ജു വാര്യർ തന്നെ പറഞ്ഞിരുന്നതായി പല്ലിശേരി പറയുന്നു. ഇതിനിടയിൽ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം ഉണ്ടാകുമോ എന്ന് മഞ്ജുവിനോട് പലരും ചോദിക്കാൻ തുടങ്ങി.

 

ഇതിൽ മൗനം പാലിച്ചിരുന്ന മഞ്ജു പെട്ടെന്ന് ഒരു ദിവസം, ദിലീപേട്ടന്റെ ആ ആഗ്രഹം മനസ്സിൽ വച്ചിരുന്നാൽ മതി. അത് നടക്കില്ലെന്നും, എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ആഗ്രഹിക്കുന്നതെന്ന് തനിക്ക് അറിയാമെന്നും മഞ്ജു പറഞ്ഞതായി ചിലർ സൂചനകൾ നൽകി. പക്ഷെ മഞ്ജു ഒരിക്കലും അത്രയും കടുംപിടുത്തം കാണിക്കില്ലെന്ന് പല്ലിശേരി പറയുന്നു. ഒരിക്കൽ തന്റെ ഭർത്താവായിരുന്ന, തന്റെ മകളുടെ അച്ഛൻ കൂടിയാണ് ദിലീപ്. ഇപ്പോൾ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഉള്ളിലൊരിടത്ത് ഇപ്പോഴും ദിലീപിനെ മഞ്ജു സൂക്ഷിച്ചിട്ടുള്ളതായി പല്ലിശേരി പറയുന്നു. അതുകൊണ്ടുതന്നെ ഇരുവരും ഒരുമിച്ചുള്ള ഒരു സിനിമ അത് നൂറ് ശതമാനം ഉറപ്പാണെന്ന് പല്ലിശേരി ആവർത്തിക്കുന്നു.

ഇവർ ഒരുമിച്ച് അഭിനയിക്കേണ്ടതാണെന്നും, ജീവിതത്തിൽ ഒരുമിക്കില്ലെങ്കിലും , സല്ലാപം പോലെ വലിയ ക്യാൻവാസിൽ ഇരുവരെയും ഒരുമിപ്പിച്ച് ഒരു സിനിമ ചെയ്യണമെന്നും ഇരുവരുടെയും അമേരിക്കയിലെ സുഹൃത്തുക്കളാണ് ആഗ്രഹം പ്രകടിപ്പിച്ചത്. അവരാണ് പറഞ്ഞത് ദിലീപ് നായകനായാൽ മഞ്ജു നായിക ആയാൽ ശത്രുക്കൾപോലും ആ സിനിമ കാണാൻ എത്തുമെന്ന്. അതിൽ യാതൊരു സംശയവും ഇല്ലാ. വലിയ ഒരു ഹിറ്റ് സിനിമയാണ്‌ പ്രതീക്ഷിക്കുന്നത്.

അങ്ങനെ കിട്ടിയാൽ നല്ലതാണെന്നും പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് അവർ നാട്ടിൽ എത്തുകയും ഇരുവരുമായും ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളോടു ഇതിനെ കുറിച്ച് സംസാരിക്കുകയും ചെയ്തത്. എന്നാൽ അഭിനയിക്കില്ലെന്നോ, അഭിനയിക്കുമെന്നോ മഞ്ജു മറുപടി പറയാൻ തയ്യാറായിരുന്നില്ല. ഇനി എന്തൊക്കെ തന്നെ വന്നാലും ശരി ഇവരെ ഒരുമിപ്പിച്ച് സിനിമ ചെയ്യും എന്ന വാശിയിലാണ് അമേരിക്കയിലെ ഏതാനും സുഹൃത്തുക്കൾ എന്ന് പറയുന്നു. കൂടാതെ അടുത്ത വർഷം ജനുവരിയിൽ ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും എന്നും വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (1 hour ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (1 hour ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (1 hour ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (1 hour ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (1 hour ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (2 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (2 hours ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (2 hours ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (3 hours ago)

മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാവും.  (3 hours ago)

കാറ്റും മഴയ്ക്കും പുറമെ ആലിപ്പഴ വർഷവും; ഭീഷണിയായി പൊടിക്കാറ്റ് !! അതീവ ജാഗ്രതാ നിർദേശം യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു  (3 hours ago)

രാഹുലുമായി ഞാൻ അടിയായി രാഹുൽ ഈശ്വർ...ഇനി ഒന്നിനുമില്ല..! ജയിൽ സൂപ്പറാണ്...! ആ 4 പേർക്ക് വേണ്ടി ഇറങ്ങും  (3 hours ago)

വിവിധ താലൂക്കുകളിൽ പ്രാദേശിക അവധി ...  (3 hours ago)

ഡിസൈനറും ശിൽപിയുമായ രാം സുതൻ അന്തരിച്ചു...  (4 hours ago)

കെഎസ്എഫ്ഇ ശാസ്തമംഗലം ശാഖയിലെ കസ്റ്റമർ മീറ്റ് ഉദ്ഘാടനം നിർവഹിച്ച് റീജണൽ ഓഫീസിലെ സീനിയർ മാനേജർ ശ്രീ അജയൻ പി വി  (4 hours ago)

Malayali Vartha Recommends