Widgets Magazine
06
May / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍....വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കാനാണ് ചില സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശം


ഉത്സവലഹരിയില്‍ നാട്... പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്... രാവിലെ എട്ടിന് ഘടകക്ഷേത്രങ്ങളില്‍ നിന്ന് ചെറുപൂരങ്ങളുടെ വരവ്.. വെടിക്കെട്ട് ബുധനാഴ്ച പുലര്‍ച്ചെ...


പ്രതിരോധ സെക്രട്ടറിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.. കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് വിവരം.. വെടിവയ്പ് തുടരുന്നതിനിടെയാണ് നിർണായക കൂടിക്കാഴ്ച..


ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..


ജീവൻ പണയം വച്ച് റീൽ..പാട്ടുപാടി സ്വന്തം പാന്റിനാണ് ഇയാൾ തീവച്ചത്... കാറ്റ് വേ​ഗത്തിൽ വീശിയതോടെ തീ ആളി പടരാനും തുടങ്ങി..വീഡിയോ വൈറലായി..

ആ മകൻ വെറുത്തു; ഈ മകൻ ചതിച്ചു; ടിപി മാധവനോട് മോഹൻലാൽ ചെയ്തത് മഹാപാപം; പരസ്യമായി പൊട്ടിക്കരഞ്ഞ് നടൻ!!

10 OCTOBER 2024 05:54 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമ പ്രക്ഷകരെ ഏറെ വേദനിപ്പിച്ച വിയോഗമായിരുന്നു ടിപി മാധവന്റേത്. ഒരുകാലത്ത്  സിനിമയിലും ടെലിവിഷനിലുമൊക്കെയായി സജീവമായിരുന്നെങ്കിലും പിന്നീട് അസുഖ ബാധിതനായതോടെ സിനിമ ലോകത്ത് നിന്നും മാറിനിന്നു. 89 വയസിലാണ് നടൻ ലോകത്തോട് വിട പറഞ്ഞത്. അറുനൂറിലേറെ ചിത്രങ്ങളിൽ സ്വഭാവ നടനായി അഭിനയിച്ചു. നടനും താരസംഘടനയായ അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയുമായിരുന്നു ടി.പി മാധവൻ.



അതേസമയം  കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി കൊല്ലം ഗാന്ധിഭവനിലെ അന്തേവാസിയാണ്. ഏറെക്കാലം മുമ്പേ ഭാര്യയിൽ നിന്നും മക്കളിൽ നിന്നും അകന്ന് കഴിയുകയാണ് ടിപി മാധവൻ.  അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമ ലോകത്തെ ഏറെ വേദനിപ്പിച്ചു. മാത്രമല്ല സിനിമാലോകത്തുള്ളവരെല്ലാം പ്രിയപ്പെട്ട മാധവേട്ടനെക്കുറിച്ച് വാചാലരായും, ആദരാഞ്ജലി അര്‍പ്പിച്ചും എത്തിയിരുന്നു.

അദ്ദേഹം അവസാന കാലഘട്ടത്തിൽ ചില ആഗ്രഹങ്ങള്‍ ബാക്കി വെച്ചാണ് യാത്രയാവുന്നതെന്നായിരുന്നു സീമ ജി നായര്‍ കുറിച്ചത്. എന്നാൽ ഗാന്ധി ഭവനിലാണെന്ന് അറിഞ്ഞിട്ടും പോയി കണ്ടിരുന്നില്ല. അതില്‍ കുറ്റബോധം തോന്നുന്നുണ്ടെന്നായിരുന്നു ജയറാമിന്റെ വാക്കുകൾ. കൂടാതെ മോഹന്‍ലാലും മാധവേട്ടനെക്കുറിച്ച് വാചാലനായിരുന്നു.



''മലയാള ചലച്ചിത്രലോകത്ത്, നാല് പതിറ്റാണ്ടിലേറെയായി, അറുനൂറിലേറെ ചിത്രങ്ങളിൽ  സ്വഭാവ നടനായി തിളങ്ങി നിന്ന പ്രിയപ്പെട്ട ടി പി മാധവേട്ടൻ യാത്രയായി. പല കാലഘട്ടങ്ങളിലായി ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹത്തിൻ്റെ കൂടെ പ്രവർത്തിക്കാൻ സാധിച്ചു. ഉയരങ്ങളിൽ, സർവ്വകലാശാല, മൂന്നാംമുറ, ഉള്ളടക്കം, പിൻഗാമി, അഗ്നിദേവൻ, നരസിംഹം, അയാൾ കഥയെഴുതുകയാണ്,നാടോടിക്കാറ്റ്, വിയറ്റ്നാം കോളനി,  നാട്ടുരാജാവ്, ട്വൻ്റി 20 അങ്ങനെ ഒട്ടനവധി സിനിമകൾ.

ഒരു മകനോടുള്ള സ്നേഹവും വാത്സല്യവുമായിരുന്നു  അദ്ദേഹത്തിന് എന്നോടുണ്ടായിരുന്നത്.  ചലച്ചിത്ര താരസംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടിയായിരുന്ന,  ഹൃദ്യമായ പുഞ്ചിരികൊണ്ട് ഏവരുടേയും സ്നേഹം പിടിച്ചുപറ്റിയ മാധേവേട്ടന് വേദനയോടെ വിട'' എന്നായിരുന്നു മോഹൻലാലിൻറെ കുറിപ്പ്.

അതേസമയം മോഹന്‍ലാലിനെ കാണാന്‍ ആഗ്രഹമുണ്ടെന്ന്  മാധ്യമങ്ങളോടും നടൻ ഗണേഷ് കുമാറിനോടും   ഇടയ്ക്ക് ടിപി മാധവന്‍ പറഞ്ഞിരുന്നു. എന്നാൽ  എന്തൊക്കെയോ കാരണങ്ങളാല് അത് നടന്നില്ല. മാത്രവുമല്ല ആ ആഗ്രഹം സഫലീകരിക്കാതെയാണ് ടിപി വിടവാങ്ങിയത്. ഇതോടെ മോഹൻലാലിൻറെ പോസ്റ്റിനു താഴെ വിമർശനങ്ങൾ വന്നു.

''നിങ്ങളെ ഒന്ന് കാണണമെന്ന് പറഞ്ഞതല്ലേ, പോവാമായിരുന്നില്ലേ'' , '' ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കണം സഹായിക്കണം ചേർത്തു നിർത്തണം മരണപ്പെട്ടു കഴിയുമ്പോൾ ഇതുപോലെത്തെ ഡയലോഗ് ഒരുപാട് കേൾക്കുന്നതാണ്''  , '' അവസാനമായി ഒന്നു കാണണം എന്ന് ആഗ്രഹം പറഞ്ഞിട്ട് അത് ഒന്ന് സാധിച്ചു കൊടുക്കാൻ പറ്റിയില്ലല്ലോ പിന്നെ എന്തിനാ ഈ ആദരാഞ്ജലികൾ''  എന്നിങ്ങനെയാണ് മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ വരുന്ന ചോദ്യങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എ രാജയ്ക്ക് എംഎല്‍എയായി തുടരാം...  (24 minutes ago)

തൃശൂര്‍ പൂരം തന്റെ ചങ്കിലാണെന്ന് കേന്ദ്രമന്ത്രി  (35 minutes ago)

എറണാകുളത്ത് പെരിയാറിന്റെ കൈത്തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (58 minutes ago)

.എല്ലാ കര്‍ദിനാള്‍മാരും പങ്കെടുക്കുന്ന യോഗം ഇന്ന്...  (1 hour ago)

മലയാളി യുവ ഡോക്ടര്‍ കുഴഞ്ഞു വീണ്...  (1 hour ago)

കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത  (1 hour ago)

അന്വേഷണം പൂര്‍ത്തിയാക്കാന്‍ 45 ദിവസം കൂടുതല്‍ സമയം തേടി മെയ് 6 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു  (2 hours ago)

ഇന്ത്യയുടെ ഇരട്ട പ്രഹരം... ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്, വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കണം, ഇന്ത്യക്കൊപ്പം പുടിന്‍, ഇന്ത്യ സന്ദര്‍ശി  (2 hours ago)

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്ന ഉദ്യോഗസ്ഥരുടെ  (2 hours ago)

ഷാജൻ സ്കറിയ പുല്ലുപോലെ ഇറങ്ങിവന്നത് ഇങ്ങനെ..! ഷർട്ടുപോലുമിടാതെ പൂട്ടി ഇന്നലെ അർദ്ധരാത്രി സംഭവിച്ചത് ഇത്  (2 hours ago)

കണിമംഗലം ശാസ്താവ് വടക്കുംനാഥന്റെ സന്നിധിയിലേയ്ക്ക്  (2 hours ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മോഹം പൂവണിഞ്ഞില്ല  (2 hours ago)

ഉയര്‍ന്ന താപനില തുടരുമെന്ന്  (3 hours ago)

ഒളിവില്‍ കഴിയുകയായിരുന്ന അധ്യാപകന്‍ അറസ്റ്റിലായത് 2024 നവംബര്‍ 11 ന്  (3 hours ago)

പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിപ്പിച്ച്  (3 hours ago)

Malayali Vartha Recommends