Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

യുട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു; സ്വാസിക, ബീന ആന്റണി,മനോജ് കുമാർ എന്നവർക്കെതിരെ പരാതിയുമായി ആലുവ സ്വദേശിനിയായ നടി

12 OCTOBER 2024 03:19 PM IST
മലയാളി വാര്‍ത്ത

യുട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ നടിമാരായ സ്വാസിക, ബീന ആന്റണി, ബീന ആന്റണിയുടെ ഭർത്താവും നടനുമായ മനോജ് കുമാർ എന്നിവർക്കെതിരെ പോലീസിൽ പരാതി. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് നെടുമ്പാശ്ശേരി പോലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

നടന്മാർക്കെതിരേ നൽകിയിട്ടുളള പീഡന പരാതികളുടെ വിശ്വാസ്യത തകർക്കുന്നതിന് വേണ്ടിയും താരങ്ങളായ ഇവർ തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നതിന് പിന്നിൽ ​ഗൂഢാലോചനയുണ്ടെന്നുമാണ് ആലുവ സ്വദേശിനിയായ നടിയുടെ ആരോപണം. സ്വാസികയാണ് ഒന്നാം പ്രതി. ബീന ആന്റണി രണ്ടാം പ്രതിയും മനോജ് മൂന്നാം പ്രതിയുമാണ്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമയിലെ നിരവധി താരങ്ങൾക്കെതിരെ നടി ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ശ്രമിച്ചു എന്നാണ് നടി പരാതിയിൽ പറഞ്ഞിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് മൂന്ന് പേരുടേയും പരാമർശം എന്നും നടി പറയുന്നു.

നേരത്തെ നടിയ്ക്കെതിരെ മനോജ് തന്റെ യൂട്യൂബ് ചാനലിലൂടെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ നടി മനോജിനും ബീന ആന്റണിയ്ക്കും നടിയും രംഗത്തെത്തി. 'ഭാര്യ എന്ത് ചെയ്താലും കുഴപ്പമില്ല, മറ്റുള്ള സ്ത്രീകളെ പറയാൻ നടക്കുകയാണ് ഇയാൾ' എന്നായിരുന്നു നടി മനോജിനെതിരെ പറഞ്ഞത്.

മനോജിന്റെ ഭാര്യയുടെ പല കഥകളും തനിക്കറിയാമെന്നും വേണമെങ്കിൽ വിഡിയോ പങ്കുവയ്ക്കാമെന്നുമായിരുന്നു നടിയുടെ വെല്ലുവിളി. എന്നാൽ താൻ ഒരുകാലത്തും തെറ്റായ വഴിയിലൂടെ സഞ്ചരിച്ചിട്ടില്ല എന്നായിരുന്നു ബീന ഇതിന് നൽകിയ മറുപടി. തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച നടിക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും ബീന ആന്റണി പറഞ്ഞിരുന്നു.

അവസരങ്ങൾക്ക് വേണ്ടി ആരുടെയും പിന്നാലെ പോയിട്ടില്ലെന്നും ഇപ്പോൾ പലതും വിളിച്ചു പറയുന്ന സ്ത്രീകളെപ്പോലെ അല്ല തനിക്ക് അവസരങ്ങൾ കിട്ടിയത് എന്നുമായിരുന്നു ബീന ആന്റണി പറഞ്ഞത്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ ഉയർന്ന ചില ആരോപണങ്ങളിൽ വിശ്വാസ്യതയില്ല എന്നായിരുന്നു സ്വാസിക ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.

ചാനലുകളിൽ വന്നിരുന്ന് കുറേ പേർ പറയുന്നത് സത്യമാണെന്ന് താൻ ഇപ്പോഴും വിശ്വസിക്കുന്നില്ല എന്നും കുറ്റം തെളിഞ്ഞ ശേഷം ഒരാളെ കുറ്റപ്പെടുത്തുന്നതായിരിക്കാം നല്ലത് എന്നുമായിരുന്നു സ്വാസിക പറഞ്ഞത്. ഒരു സ്ത്രീ ഓരോ ദിവസവും കാര്യങ്ങൾ മാറ്റി പറയുകയാണ് എന്നും അവരുടെ അഭിമുഖങ്ങൾ മാധ്യമങ്ങളെടുക്കാതിരിക്കുന്നതാണ് നല്ലത് എന്നും സ്വാസിക പറഞ്ഞു. അവർ പറയുന്നതിൽ ഒരുപാട് കള്ളങ്ങളുണ്ടെന്ന് തോന്നുന്നു. ഓരോ ദിവസവും ഓരോ പേരുകൾ ഓർത്ത് വരികയാണ് എന്നും അവർ പറയുന്ന കാര്യത്തിലേ മൊത്തം പ്രശ്നങ്ങളാണ് എന്നുമായിരുന്നു സ്വാസിക പറഞ്ഞിരുന്നത്.

തനിക്കെതിരായ പോക്സോ കേസ് വ്യാജമാണെന്നും പെൺകുട്ടിയുടെ പരാതിയിൽ ഇതുവരേയും തനിക്കെതിരേ യാതൊരു വിധ അന്വേഷണവും ആരംഭിച്ചിട്ടില്ലെന്നും ആലുവ സ്വദേശിയായ നടി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ആരും ഇതുവരേയും ബന്ധപ്പെട്ടിട്ടില്ല. ഇത് വ്യാജ പരാതിയാണെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് തന്നെ മനസിലായിട്ടുണ്ട്. ചലച്ചിത്ര മേഖലയിലെ ​ഗുണ്ടായിസം ഇതാണ്.

നടന്മാർക്കെതിരായ പരാതി ഉന്നയിച്ചതിനെ തുടർന്നാണ് തനിക്കെതിരേ വ്യാജ പരാതി നൽകിയിരിക്കുന്നത്. വ്യാജ പരാതി, ഭീഷണി, മോർഫ് വീഡിയോ ഇതൊക്കെയാണ് പരാതി നൽകിയതിന്റെ പേരിൽ നേരിടേണ്ടി വരുന്നത്. ഇതാണ് ഇവിടുത്തെ രീതി. ഇതിനെതിരേയെല്ലാം പരാതി നൽകിയിട്ടുണ്ട്. കേസിന്റെ അന്വേഷണ പുരോ​ഗതി മനസിലാക്കിയതിന് ശേഷം തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് പെൺകുട്ടിക്കെതിരെ പരാതി നൽകുമെന്നും നടി കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (3 minutes ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (4 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (5 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (5 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (5 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (5 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (5 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (5 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (6 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (6 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (6 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (9 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (9 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (9 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (9 hours ago)

Malayali Vartha Recommends