Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

മകൻ തരിണിയ്ക്ക് താലി ചാർത്തുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് ജയറാം; വിവാഹം നേരത്തെ കഴിഞ്ഞോ!!; ആരാധകരെ ഞെട്ടിച്ച് കാളിദാസിന്റെയും തരിണിയുടെയും വിവാഹ വീഡിയോ

15 OCTOBER 2024 01:37 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകർക്കേറെ സുപരിചിതനാണ് ജയറാമിന്റെ മകൻ കാളിദാസ് ജയറാം. അഞ്ച് വയസ് പ്രായമുള്ളപ്പോൾ മുതൽ കാളിദാസിനെ കണ്ട് തുടങ്ങിയതാണ് മലയാളികൾ. കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റേം തുടങ്ങിയ സിനിമകളൊക്കെ മലയാളികൾ ഇപ്പോഴും റിപ്പീറ്റ് വാല്യുവോടെ കാണുന്നത് പോലും കുഞ്ഞ് കാളിദാസിന്റെ പക്വതയോടെയുള്ള പ്രകടനം കാണാൻ വേണ്ടി മാത്രമാണ്. ഇപ്പോൾ നടന്റെ വിവാഹ ഒരുക്കങ്ങളിലാണ് ജയറാമും കുടുംബവും.

ഈ വരുന്ന ഡിസംബറിൽ ആണ് തന്റെ മകനും മോഡലിയും നടിയുമായ താരിണിയുമായുള്ള വിവാഹം എന്ന് ജയറാം അറിയിച്ചിരുന്നു. ഡിസംബർ എട്ടിന് ഗുരുവായൂർ അമ്പല നടയിൽ വെച്ച് താലികെട്ടും പതിനൊന്നിന് ചെന്നൈയിൽ വച്ച് വിവാഹ സത്കാരവും നടക്കും എന്നാണ് ജയറാം അടുത്തിടെ അറിയിച്ചത്.

എന്നാൽ ഇപ്പോഴിതാ ആരാധകരെ എല്ലാവരെയും അമ്പരപ്പിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കാളിദാസിന്റെയും തരിണിയുടെയും വിവാഹം കഴിഞ്ഞ തരത്തിലുള്ളതാണ് വീഡിയോ. മകൻ തരിണിയ്ക്ക് താലി ചാർത്തുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് അടുത്ത് നിൽക്കുന്ന ജയറാമിനെയും വീഡിയോയിൽ കാണാം.

ജയറാം അഭിനയിച്ച അദ്വൈതം ചിത്രത്തിലെ അമ്പലപ്പുഴ ഉണ്ണി കണ്ണനോട് നീ എന്ന് തുടങ്ങുന്ന ഗാനത്തിന് ഒപ്പമാണ് വീഡിയോ പ്രചരിക്കുന്നത്. ഞങ്ങളോട് എട്ടാം തീയതിയാണ് വിവാഹം എന്ന് പറഞ്ഞിട്ട് നേരത്തെ എല്ലാം കഴിഞ്ഞോ?, രഹസ്യ വിവാഹം ആയിരുന്നോ?, എന്താ ഇത്ര പെട്ടെന്ന് എന്ന് തുടങ്ങി നിരവധി പേരാണ് സംശയം ഉന്നയിച്ച് രം​ഗത്തെത്തിയത്.

പിന്നാലെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായും രം​ഗത്തെത്തിയത്. എല്ലാവിധ ആശംസകളും...അച്ഛനെപ്പോലെ നല്ല മനുഷ്യനും നല്ല നടനും ആയി തീരട്ടെ. കണ്ണനും തരിണിയ്ക്കും ആശംസകൾ, അച്ഛനേയും അമ്മേയും പോലെ നല്ല കുടുബമായി സന്തോഷത്തോടെ ജീവിക്കണം എന്ന് തുടങ്ങി നിരവധി പേർ ആശംസകളും അറിയിക്കുന്നുണ്ട്.

എന്നാൽ ശരിക്കും ഇവരുടെ വിവാഹത്തിൻരെ വീഡിയോ അല്ല ഈ പ്രചരിക്കുന്നത്. ഇരുവരും ഒരുമിച്ചു സ്‌ക്രീൻ പങ്കിട്ട ഒരു പരസ്യ ചിത്രത്തിന്റെ വീഡിയോ ആണ് ഇവരുടെ വിവാഹം കഴിഞ്ഞു എന്ന നിലയിൽ പ്രചരിപ്പിക്കുന്നത്. ജയറാമും വീഡിയോയുടെ ഭാ​ഗമായിരുന്നു. ഇവരുടെ വിവാഹത്തിന്റെ വാർത്തകൾക്കിടിയിൽ ഈ വീഡിയോ കൂടി വന്നതോടെ അത് വലിയ രീതിയിൽ ചർച്ചയാകുകയായിരുന്നു.

മകളുടെ വിവാഹം കഴിഞ്ഞ് വെറും മാസങ്ങൾ മാത്രം പിന്നിടവെയാണ് വീണ്ടുമൊരു വിവാഹത്തിന് കൂടി ജയറാമിന്റെ വീട് സാക്ഷ്യം വഹിക്കുന്നത്. വേണ്ടപ്പെട്ടവരേയെല്ലാം വിവാഹം ക്ഷണിച്ച് തുടങ്ങി. ക്ഷണക്കത്ത് നൽകി തുടങ്ങിയതിന്റെ വിശേഷങ്ങൾ കാളിദാസ് തന്നെ സ്വന്തം സോഷ്യൽമീഡിയ പേജിലൂടെ ആരാധകരെ അറിയിച്ചു. ആദ്യത്തെ ക്ഷണകത്ത് നൽകിയത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ്. പാർവതിയ്ക്കും മകൻ കാളിദാസിനുമൊപ്പമെത്തിയാണ് ജയറാം മുഖ്യമന്ത്രിയെ മകന്റെ വിവാഹത്തിന് ക്ഷണിച്ചത്.

തുടക്കം മുഖ്യമന്ത്രിയിൽ നിന്നായതുകൊണ്ട് തന്നെ വലിയൊരു വിവിഐപി നിര കാളിദാസിന്റെ വിവാഹത്തിന് ഉണ്ടായേക്കും എന്നാണ് പ്രേക്ഷകർ കരുതുന്നത്. മാത്രമല്ല, കുടുംബത്തിലെ അവസാനത്തെ വിവാഹമായതിനാൽ തന്നെ വളരെ ആഘോഷപൂർവം വിവാഹം നടത്താനുള്ള ശ്രമത്തിലുമാണ് ജയറാം.

കാളിദാസിന്റെ പ്രതിശ്രുത വധു തരിണിയാണ്. കോയമ്പത്തൂർ ഊത്തുക്കുളിയിലെ വലിയ കുടുംബത്തിലാണ് തരിണി ജനിച്ചതെന്നാണ് ചില റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. അത് മാത്രമല്ല, ഒരുകാലത്ത് നാട് ഭരിച്ചിരുന്ന കുടംബത്തിലെ ഇളമുറക്കാരിയാണ് കാളിദാസിന്റെ ഭാവി വധു. അതുകൊണ്ടു തന്നെ കാളിദാസ് കണ്ടു പിടിച്ചയാൾ ചില്ലറക്കാരിയല്ലെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.

ഇരുപത്തിരണ്ടുകാരിയായ തരിണി ചെന്നൈ സ്വദേശിനിയാണ്. 2021ലായിരുന്നു തരിണിയുമായി കാളിദാസ് പ്രണയത്തിലായത്. വിഷ്വൽ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ് തരിണി കലിംഗരായർ. സിനിമയിൽ നായകനായി അഭിനയിച്ചതിന് ശേഷമാണ് കാളിദാസ് ജയറാം തരിണിയെ പരിചയപ്പെടുന്നത്. 2021 ലെ ലിവ മിസ് ദിവാ റണ്ണറപ്പാണ് തരിണി കലിംഗരായർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (3 minutes ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (4 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (5 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (5 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (5 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (5 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (5 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (5 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (6 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (6 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (6 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (9 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (9 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (9 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (9 hours ago)

Malayali Vartha Recommends