Widgets Magazine
25
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ഥിരമായി കന്യാസ്ത്രീകളടക്കമുള്ള വനിത ജീവനക്കാ‍ർക്ക് അശ്ലീല സന്ദേശങ്ങൾ: ഫോണിൽ നിർണായക തെളിവുകൾ കണ്ടെത്തി പോലീസ്; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതി ബാബു തോമസിനെ റിമാന്റ് ചെയ്തു...


കമലേശ്വരം ഇരട്ട ആത്മഹത്യ: ഉണ്ണികൃഷ്ണനെ പിന്തുണച്ച് ഒരു വിഭാഗം, ആരോപണങ്ങളുമായി ഗ്രീമയുടെ ബന്ധുക്കൾ....


ഷിജില്‍ ഒരു കൊടുംക്രിമിനൽ; ശാരീരിക ബന്ധത്തിന് കുഞ്ഞ് തടസമായതാണ് കൊലപാതകത്തിനു കാരണമെന്നും മൊഴി: ഇയാള്‍ നിരവധി സെക്സ് ചാറ്റ് ആപ്പുകളില്‍ അംഗമാണെന്നും നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും പോലീസ്...


ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി സുരക്ഷിതൻ: കപ്പൽ പടയെ മിഡിൽ ഈസ്റ്റിലേക്ക് അയച്ച് അമേരിക്ക...


അറസ്റ്റിലായ ഉണ്ണിക്കൃഷ്ണനെ പിന്തുണച്ച് കുടുംബം: സജിതയുടെ മകളോടുള്ള അമിത വാത്സല്യവും സ്വാർത്ഥതയുമാണ് ദാമ്പത്യം തകരാൻ കാരണം; ഗ്രീമയുടെയും ഉണ്ണിക്കൃഷ്ണന്റെയും സ്വകാര്യതയിൽ അനാവശ്യമായി ഇടപെട്ടു: ഹണിമൂൺ യാത്രയ്ക്കിടെ പോലും നിരന്തരം ഫോൺ ചെയ്ത് ശല്യപ്പെടുത്തി...

പഴയകാല നാടക-സിനിമ ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു

15 OCTOBER 2024 01:47 PM IST
മലയാളി വാര്‍ത്ത

പ്രശസ്ത പഴയകാല നാടക-സിനിമ ഗായിക മച്ചാട്ട് വാസന്തി(81) അന്തരിച്ചു. ദീർഘനാളായി വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. ഒൻപതാം വയസിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വേദിയിൽ വിപ്ലവഗാനം പാടിയായിരുന്നു തുടക്കം.

നിരവധി സിനിമകളിൽ പിന്നണിഗാനം പാടിയിട്ടുള്ള വാസന്തി, മിന്നാമിനുങ്ങ് എന്ന സിനിമയിലാണ് ആദ്യമായി ആലപിച്ചത്. അനവധി നാടകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ‘പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ ‘ എന്ന പാട്ടിന്റെ പഴയ ഈണം പാടിയത് മച്ചാട്ട് വാസന്തിയായിരുന്നു. സംഗീതസംവിധായകൻ ബാബുരാജിന്റെ ശിഷ്യയാണ്. അദ്ദേഹത്തിന്റെ സംഗീതസംഘത്തിലെ അംഗവുമായിരുന്നു.

'മണിമാരൻ തന്നത് പണമല്ല പൊന്നല്ലാ..മധുരക്കിനാവിൻറെ കിരിമ്പു തോട്ടം', എന്ന ബാബു രാജ് ഈണം നൽകി യേശുദാസിനൊപ്പം പാടിയ ​ഗാനം വാസന്തിയെ സിനിമാ ലോകത്ത് കൂടുതൽ ശ്രദ്ധേയയാക്കി. മീശമാധവൻ എന്ന ചിത്രത്തിൽ പത്തിരി ചുട്ടു വിളമ്പിവിളിച്ചത് എന്ന ഗാനവും മച്ചാട്ട് വാസന്തിയാണ് ആലപിച്ചത്.

സിനിമാ ​ഗാനങ്ങൾക്കു പുറമെ നാടക രം​ഗത്തും വാസന്തി തിളങ്ങിയിരുന്നു. ​ഗായികയായും നായികയായും നിരവധി നാടകങ്ങളുടെ ഭാ​ഗമായിട്ടുണ്ട് വാസന്തി. നെല്ലിക്കോട് ഭാസ്കരന്റെ തിളയ്ക്കുന്ന കടൽ, പി.ജെ ആൻറണിയുടെ ഉഴുവുചാൽ, ബഹദൂർ സംവിധാനം ചെയ്ത വല്ലാത്ത പഹയൻ, ദേശപോഷിണിയുടെ ഈഡിപ്പസ്, കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കികുതിര വട്ടം പപ്പുവിനൊപ്പം രാജാ തീയേറ്റേഴ്സിന്റെ കറുത്ത പെണ്ണ്, എന്നീ നാടകങ്ങളിലും തിക്കോടിയൻറെ നിരവധി നാടകങ്ങളിലും വാസന്തി അഭിനേതാവായും ഒപ്പം ഗായികയുമായും എത്തിയിരുന്നു.

സിനിമയിലും നാടകങ്ങളിലും ആകാശവാണിയിലുമായി ആയിരക്കണക്കിന് പാട്ടുകൾ പാടി. ഗായകനും റേഡിയോ ആർട്ടിസ്റ്റുമായിരുന്ന കണ്ണൂർ കക്കാട് മച്ചാട്ട് കൃഷ്ണന്റെയും കല്യാണിയുടെയും മകളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ഥിരമായി കന്യാസ്ത്രീകളടക്കമുള്ള വനിത ജീവനക്കാ‍ർക്ക് അശ്ലീല സന്ദേശങ്ങൾ: ഫോണിൽ നിർണായക തെളിവുകൾ കണ്ടെത്തി പോലീസ്; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതി ബാബു തോമസിനെ റിമാന്റ് ചെയ്തു...  (7 minutes ago)

ജയൻ വി.കെ.യുടെ കളിമൺ ശില്പകലാ വർക്ക് ഷോപ്പ്...  (17 minutes ago)

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി അരുൺ ഐസ്ക്രീംസ്  (22 minutes ago)

തലച്ചോറിലെ മൂലകോശങ്ങളുടെ വികാസം: നിര്‍ണായക കണ്ടെത്തലുമായി ആര്‍ജിസിബി ഗവേഷകര്‍  (26 minutes ago)

ശിവൻകുട്ടിയുടെ ചെവിക്കുറ്റി കലക്കി VVR-ന്റെ മറുപടി..! പ്രോട്ടോക്കോൾ കീറി എറിഞ്ഞ് ചുട്ട മറുപടി ..! നേരിൽ കാണും  (29 minutes ago)

ഫിറ കുവൈറ്റ് "ലോക കേരള സഭ - 2026 ചർച്ച സമ്മേളനം" സംഘടിപ്പിച്ചു...  (37 minutes ago)

സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന രാജേന്ദ്രനെതിരെ എംഎം മണി രംഗത്ത്: പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ പറ്റിയിട്ട് പാർട്ടിയെ വെല്ലുവിളിച്ചാൽ എങ്ങനെ കെെകാര്യം ചെയ്യണമെന്ന് അറിയാം...  (42 minutes ago)

ഹൃദയാഘാത ലക്ഷണങ്ങൾ കണ്ടിട്ടും പ്രാഥമിക ചികിത്സ നൽകിയില്ലെന്ന് കുടുംബം: പിന്നാലെ ദാരുണാന്ത്യം; വിളപ്പിൽശാല പ്രാഥമികാരോഗ്യ കേന്ദ്രത്തിനെതിരെ പരാതി...  (1 hour ago)

തേങ്ങയിടുന്നതിനായി തെങ്ങില്‍ കയറുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം...  (1 hour ago)

കമലേശ്വരം ഇരട്ട ആത്മഹത്യ: ഉണ്ണികൃഷ്ണനെ പിന്തുണച്ച് ഒരു വിഭാഗം, ആരോപണങ്ങളുമായി ഗ്രീമയുടെ ബന്ധുക്കൾ....  (1 hour ago)

18,000ത്തിലേറെ പ്രവാസികൾ പിടിയിൽ..കർശന പരിശോധന .. സഹായം നൽകിയതിന് 11 പേർക്കെതിരെ കേസ് മലയാളികൾ ശ്രദ്ധിക്കൂ ....  (2 hours ago)

ഷിജില്‍ ഒരു കൊടുംക്രിമിനൽ; ശാരീരിക ബന്ധത്തിന് കുഞ്ഞ് തടസമായതാണ് കൊലപാതകത്തിനു കാരണമെന്നും മൊഴി: ഇയാള്‍ നിരവധി സെക്സ് ചാറ്റ് ആപ്പുകളില്‍ അംഗമാണെന്നും നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും പോലീസ്...  (2 hours ago)

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി സുരക്ഷിതൻ: കപ്പൽ പടയെ മിഡിൽ ഈസ്റ്റിലേക്ക് അയച്ച് അമേരിക്ക...  (3 hours ago)

FIR റദ്ധാക്കി, ഡൽഹി ഹൈക്കോടതിൽ നടന്നത്..! രാഹുലിന്റെ കാഞ്ഞ ബുദ്ധി..! 28 ന് സംഭവിക്കുന്നത്..!  (3 hours ago)

അറസ്റ്റിലായ ഉണ്ണിക്കൃഷ്ണനെ പിന്തുണച്ച് കുടുംബം: സജിതയുടെ മകളോടുള്ള അമിത വാത്സല്യവും സ്വാർത്ഥതയുമാണ് ദാമ്പത്യം തകരാൻ കാരണം; ഗ്രീമയുടെയും ഉണ്ണിക്കൃഷ്ണന്റെയും സ്വകാര്യതയിൽ അനാവശ്യമായി ഇടപെട്ടു: ഹണിമൂൺ യാ  (3 hours ago)

Malayali Vartha Recommends