ബിജു മേനോനെ പുകഴ്ത്തി ആശാ ശരത്ത്

പൃഥ്വിരാജിന്റെ നിര്‍മ്മാണത്തില്‍ ബിജു മേനോന്‍, ആസിഫ് അലി, ആശാ ശരത് എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് അനുരാഗ കരിക്കിന്‍ വെള്ളം. ചിത്രത്തിന്റെ ടീസര്‍ ഒഫീഷ്യല്‍ പുറത്തിറങ്ങി. ബിജു മേനോന്റെ പാട്ടാണ് ടീസറിന്റെ ഹൈലൈറ്റ്.ഖാലിദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ അച്ഛന്‍ വേഷമാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. ആശാ ശരത്ത് അമ്മ വേഷവും ചെയ്യും. സുദീപ്, ശ്രീനാഥ് ഭാസി എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. സുനില്‍ കരയാട്ടുക്കര സംവിധാനം ചെയ്ത പകിട, ഓര്‍ഡിനറി, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങളില്‍ ബിജു മേനോനും ആസിഫ് അലിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. പുതിയ ചിത്രത്തില്‍ ആസിഫ് അലിയുടെ അച്ഛന്‍ വേഷമാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്.മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം അഭിനയിച്ച ആശ ശരത്ത് ഇത് ആദ്യമായാണ് ബിജു മേനോനൊപ്പം അഭിനയിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























