നടി പത്മപ്രിയ അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നു

ഇടവേളയ്ക്ക് ശേഷം നടി പത്മപ്രിയ അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നു. ദേശീയ അവാര്‍ഡ് ജേതാവ് രഞ്ജന്‍ പലിത്ത് സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രത്തിലൂടെയാണ് നടി അഭിനയത്തിലേക്ക് തിരികെ എത്തുന്നത്. ദ ഓര്‍ഫണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹിന്ദിബംഗാളി ഭാഷകളിലായാണ് ഒരുക്കുക.സംവിധായകന്‍ രഞ്ജന്‍ പലത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ടതാണ് ദ ഓര്‍ഫന്റെ പ്രമേയം.
വിവാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ആദ്യ ഭാര്യയുടെ വേഷമാണ് താന്‍ ചെയ്യുന്നത്. പത്മപ്രിയ പറയുന്നു. എന്നാല്‍ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നടി പുറത്ത് പറയാന്‍ തയ്യാറായില്ല. മെയ് അവസാനത്തോടെ ഗോവയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























