നരേന്ദ്ര മോഡിയെന്ന നരാധമന്റെ അടിമയാണ് സുരേഷ് ഗോപി: കമല്‍

സുരേഷ് ഗോപി എം.പിക്കെതിരെ രുക്ഷവിമര്‍ശനവുമായി സംവിധായകന്‍ കമല്‍. ഒരു രാജ്യസഭാ സീറ്റിന് വേണ്ടി നരേന്ദ്ര മോഡിയെന്ന നരാധമന്റെ അടിമയായ ആളാണ് സുരേഷ് ഗോപിയെന്ന് കമല്‍ പറഞ്ഞു.കലാകാരന്‍മാര്‍ അടിമകളാകുന്നത് ലജ്ജാകരമാണെന്നും സഹപ്രവര്‍ത്തകനെ ഓര്‍ത്ത് ആത്മാര്‍ത്ഥമായി ലജ്ജിക്കുന്നുവെന്നും കമല്‍ പറഞ്ഞു.നരേന്ദ്ര മോഡിയെന്ന നരാധമന്റെ അടിമയാണ് താനെന്ന് ഒരു കലാകാരന്‍ പറയേണ്ടി വരുന്ന അവസ്ഥ ലജ്ജാകരമാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.ഇന്ത്യ കണ്ട ഏറ്റവും വലിയ കൂട്ടക്കുരുതിയുടെയും ഭരണകൂട ഭീകരതയുടെയും സൃഷ്ടാവായ മോഡിയുടെ അടിമയാണെന്ന് പറഞ്ഞ് ഒരു കലാകാരന്‍ മുന്നോട്ട് വരുമ്പോള്‍ നമ്മള്‍ ഭയപ്പെടുകയാണന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























