ചുമ്മാ... ലാല്‍ വന്നത് വേറുതേ...

താരപോരാട്ടം നടക്കുന്ന പത്തനാപുരം മണ്ഡലത്തില്‍ നടന്‍ മോഹന്‍ലാല്‍ വന്നതില്‍ പരിഭവമില്ലാതില്ലെന്ന് ഭീമന്‍ രഘു. മോഹന്‍ലാല്‍ അല്ല ആരുവന്നാലും പത്തനാപുരത്തെ ബിജെപി സ്ഥാനാര്‍ഥി ജയിക്കും. കാരണം മോഹന്‍ലാലോ മറ്റുള്ളവരോ അല്ല ഇവിടെ വോട്ടു ചെയ്യുന്നത്. പത്തനാപുരത്തെ ജനങ്ങളാണെന്നും രഘു പറഞ്ഞു.
മൂന്നു പേരും മല്‍സരിക്കുന്നതിനാല്‍ മോഹന്‍ലാല്‍ വരില്ല എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പത്തനാപുരത്തെ ജനങ്ങള്‍ക്ക് അറിയാം എന്താണ് നടന്നതെന്നും നടന്നുകൊണ്ടിരിക്കുന്നതെന്നും. ഭരണം എങ്ങനെയാണ് പോകുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാം. മോഹന്‍ലാല്‍ വന്നതിന് പിന്നില്‍ എന്താണ് കാരണമെന്ന് എനിക്ക് അറിയില്ല. കൂടുതലൊന്നും പറയാനില്ല. അമിതാഭ് ബച്ചന്‍ വന്നാല്‍ പോലും പത്തനാപുരത്ത് ചലനമുണ്ടാക്കാന്‍ സാധിക്കില്ല. പത്തനാപുരത്ത് വലിയ ഭൂരിപക്ഷത്തോടെ ബിജെപി ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമ താരങ്ങള്‍ പരസ്പരം മല്‍സരിക്കുന്ന സ്ഥലത്ത് ഏതെങ്കിലുമൊരു താരത്തിനു വേണ്ടി പ്രചരണം നടത്തരുതെന്ന അലിഖിത നിയമം സംഘടനയില്‍ നിലവിലുണ്ടായിരുന്നു. ഇതു ലംഘിച്ച് മോഹന്‍ലാല്‍ പ്രചാരണത്തിനിറങ്ങിയതില്‍ പ്രതിഷേധിച്ച് നടന്‍ സലിംകുമാര്‍ താരസംഘടനയായ അമ്മയുടെ അംഗത്വത്തില്‍ നിന്ന് രാജിവെച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























