വോളിബോള്‍ പരിശീലിപ്പിക്കാന്‍ മഞ്ജു എത്തി

വോളിബോള്‍ പരിശീലിപ്പിക്കാന്‍ എത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തിലാണ് മഞ്ജു വാര്യര്‍ വോളിബോള്‍ കോച്ചായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലയര്‍ പുറത്തിറങ്ങി. ഫയര്‍മാന്‍ എന്ന ചിത്രത്തിന് ശേഷം ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കരിങ്കുന്നം സിക്‌സസ്.ചിത്രത്തില്‍ അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, നീരജ് മാധവ്, സുധീര്‍ കരമന, ബാബു ആന്റണി, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും അഭിനയിക്കുന്നു. കുടുംബ ബന്ധങ്ങളെ എടുത്തുകാട്ടിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. രാഹുല്‍ രാജാണ് സംഗീതം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























