എന്നെ മദാമ്മയെന്ന് വിളിക്കരുത്: പാരീസ് ലക്ഷ്മി

ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലൂടെയാണ് പാരീസ് ലക്ഷ്മി കുറച്ചുകൂടെ ജനശ്രദ്ധ നേടിയത്. കേരളത്തിലെ സംസ്‌കാരവും നൃത്ത കലാരൂപവും ഇഷ്ടപ്പെടുന്ന പാരീസ് ലക്ഷ്മി ഇപ്പോള്‍ സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടുമെല്ലാം പാതി മലയാളി ആയിക്കഴിഞ്ഞു. എണ്ണം പറഞ്ഞ സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞ ലക്ഷ്മി കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലുമാണ്.മലയാളത്തിന്റെ രീതികളും ഭക്ഷണവും സംസാരകവുമെല്ലാം ഇഷ്ടമാണെങ്കിലും മലയാളികളില്‍ പാരീസ് ലക്ഷ്മിയ്ക്ക് ഇഷ്ടമില്ലാത്ത ഒന്നുണ്ട്. 'മദാമ്മ' എന്ന വിളി.
കൊളോണിയലിസ്റ്റുകള്‍ ഇന്ത്യ വിട്ട് പോയില്ലേ, ഇനിയും എന്തിനാണ് മദാമ്മ എന്ന് വിളിയ്ക്കുന്നതെന്ന് പാരീസ് ലക്ഷ്മി ചോദിയ്ക്കുന്നു. ഓലപ്പീപ്പി എന്ന ചിത്രത്തിലാണ് ലക്ഷ്മി ഇപ്പോള്‍ അഭിനയിക്കുന്നത്. ശ്വേതമേനോനും ബിജു മേനോനുമൊക്കെയുള്ള ചിത്രത്തില്‍, ബിജു മേനോന്റെ ഭാര്യയായാട്ടാണ് വേഷമിടുന്നത്. രഞ്ജില്‍ ദാമോദരന്റെ 'നാവല്‍ എന്ന ജ്വവല്‍' ആണ് മറ്റൊരു ചിത്രം. ഇതില്‍ ഇറാനിയന്‍ മുസ്ലീം സ്ത്രീയെ അവതരിപ്പിയ്ക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























