പുതിയ ലുക്കുമായി നിവിന്‍ പോളി

തനിയെ ഉയര്‍ന്ന് വന്ന് നിലയുറപ്പിച്ച നടനാണ് നിവിന്‍ പോളി. തന്റെ കൊക്കിലൊതുങ്ങുന്ന കഥാപാത്രങ്ങളെ തന്മയത്വത്തിലൂടെ അഭിനയിച്ച് പ്രേക്ഷകമനസ്സില്‍ ഇടം നേടിയ യുവസൂപ്പര്‍സ്റ്റാര്‍.നിവിന്‍ ഏത് ഗെറ്റപ്പ് സ്വീകരിച്ചാലും ആരാധകര്‍ക്കിഷ്ടമാണ്. ക്ലീന്‍ ഷേവ് ലുക്കിലും താടിയും മുടിയും നീട്ടി വളര്‍ത്തിയ ലുക്കിലും നിവിന്‍ തന്റേതായ ഒരു സ്‌റ്റൈല്‍ കൊണ്ടു വരും. ഇപ്പോഴിതാ നിവിന്റെ പുതിയ ലുക്കില്‍ നടത്തിയ ഫോട്ടോഷൂട്ടിലെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സ്റ്റാര്‍ സ്‌റ്റൈല്‍ മാഗസിന് വേണ്ടിയാണ് ഈ ഫോട്ടോഷൂട്ട് നടത്തിയിരിയ്ക്കുന്നത്. ഷഹീന്‍ താഹയാണ് ക്യാമറമാന്‍. അനീസ് അന്‍സാറാണ് നിവിന് മേക്കപ്പിട്ട് സുന്ദരനാക്കിയത്.ഏതെങ്കിലും പുതിയ സിനിമയ്ക്ക് വേണ്ടിയാണോ ഈ ലുക്ക് എന്നാണ് ആരാധകരുടെ ചോദ്യം. അല്‍ത്താഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നിവിന്‍ വ്യത്യസ്തമായ ഗെറ്റപ്പിലെത്തും എന്ന് കേട്ടിരുന്നു.അതേ സമയം നിവിന്‍ പോളിയെ നായകനാക്കി ഗൗതം പുതിയ ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. അതില്‍ ആക്ഷന്‍ ഹീറോ റോളിലാണ് നിവിന്‍ എത്തുന്നതെന്നും ആ ചിത്രത്തിന് വേണ്ടിയാണ് ഈ ലുക്ക് എന്നും കേള്‍ക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























