ലാലേട്ടന് പിറന്നാള്‍ സമ്മാനമായി 'പുലിമുരുകന്‍' ടീസര്‍ എത്തി

ഇന്ന് അന്‍പത്തിയാറാം ജന്മദിനം ആഘോഷിക്കുന്ന മലയാള സിനിമയുടെ സകലകലാവല്ലഭന് പിറന്നാള്‍ സമ്മാനമായി പുലിമുരുകന്‍ ടീസര്‍ എത്തി. 'ആരാണീ മുരുകന്‍' എന്ന് തുടങ്ങുന്ന ടീസര്‍ മുരുകനെന്ന കഥാപാത്രത്തിന്റെ പ്രത്യേകതകള്‍ വര്‍ണിച്ചാണ് മുന്നേറുന്നത്.'നരഭോജികളായ വരയന്‍ പുലികള്‍ക്ക് അന്തകനാകാന്‍ അവതാരമെടുത്തവന്‍' എന്ന ഡയലോഗിന് ശേഷമാണ് ടീസറിലെ ലാലിന്റെ ഇന്‍ട്രോ സീന്‍.
'മുരുകന്‍ ഇടഞ്ഞാ നരസിംഹമാ നരസിംഹം' എന്ന് സംവിധായകന്‍ ലാല്‍ പറയുന്ന ഡയലോഗ് ആരാധകരെ കൊടുമ്പിരി കൊള്ളിക്കും. ഇതു വരെ കാണാത്ത ഗെറ്റപ്പിലാണ് പുലിമുരുകനില്‍ ലാല്‍ എത്തുന്നത്. ലാല്‍ ഈ ചിത്രത്തില്‍ വീണ്ടും മീശപിരിച്ചിറങ്ങുന്നുണ്ട്. ചിത്രംജൂലായ് 7 ന് തീയേറ്ററുകളിലെത്തും. വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മാണം. ഉദയകൃഷ്ണയുടെ ആദ്യ സ്വതന്ത്ര തിരക്കഥയാണ് പുലിമുരുകന്‍. സംഗീതം ഗോപി സുന്ദര്‍. കമാലിനി മുഖര്‍ജിയാണ് ചിത്രത്തിലെ നായിക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























