Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിര മോഷണമോ?

20 NOVEMBER 2013 03:04 AM IST
മലയാളി വാര്‍ത്ത.

അനിയന്‍ ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര ട്രെയ്ഡ് എന്ന മെക്‌സിക്കന്‍ ചിത്രം മോഷ്ടിച്ചതാണെന്ന് ആക്ഷേപം. വിനീതിന്റെ ബന്ധുവായ രാജേഷ് തിരക്കഥയെഴുതിയ ചിത്രം ലാല്‍ജോസിന്റെ എല്‍.ജെ ഫിലിംസാണ് റിലീസ് ചെയ്തത്. എല്‍.ജെ ഫിലിംസിന്റെ അണിയറയിലുള്ള ചിലരാണ് ഇക്കാര്യം ആദ്യം തിരിച്ചറിഞ്ഞത്. അവര്‍ ഇന്‍ഡസ്ട്രിയിലുള്ള പലരോടും ഇക്കാര്യം പറഞ്ഞു. അസൂയയും കുശുമ്പും പാരവപ്പും കൂടുതലുള്ള ചില സിനിമാക്കാര്‍ ഇതിന് കൂടുതല്‍ പ്രചാരണം നല്‍കി.

മെക്‌സിക്കോ നഗരത്തിലെ ദരിദ്ര കുടുംബത്തിലെ അഡ്രീനയുടെ  പതിമൂന്നാം പിറന്നാള്‍ ആഘോഷദിനത്തില്‍ സഹോദരന്‍ ജോര്‍ജ് നല്‍കിയ സൈക്കിളമായി തെരുവില്‍ കറങ്ങാനിറങ്ങുന്നു. ഇതിനിടെ മനുഷ്യക്കടത്ത് സംഘം അവളെ തട്ടിക്കൊണ്ടു പോകുന്നു. പൊലീസിന്റെ സഹായത്തോടെ അവളെയും സംഘം തട്ടിക്കൊണ്ടു പോയ മറ്റ് പെണ്‍കുട്ടികളെയും രക്ഷപെടുത്തുന്നതാണ് ട്രെയ്ഡിന്റെ ഇതിവൃത്തം. 2007ലാണ് ചിത്രം റിലീസായത്. ന്യൂയോര്‍ക്ക് ടൈം മാഗസിനില്‍ ലൈംഗിക ആവശ്യത്തിനായി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തെ കുറിച്ച് വന്ന ഫീച്ചറിനെ ആസ്പദമാക്കിയാണ് ട്രെയ്ഡ് ഒരുക്കിയത്. തിരയുടെയും പ്രമേയം മനുഷ്യക്കടത്താണ്. തന്റെ കണ്‍മുന്നില്‍ വച്ച് മനുഷ്യക്കടത്ത് സംഘം തട്ടിക്കൊണ്ടു പോകുന്ന സഹോദരിയെയും മറ്റ് പെണ്‍കുട്ടികളെയും എന്‍.ജി.ഒആയ ഡോക്ടറുടെ (ശോഭന)സഹായത്തോടെ നവീന്‍ (ധ്യാന്‍) മോചിപ്പിക്കുന്നതാണ് തിരയുടെ കഥ.മോഷണമാണെങ്കിലും വിനീതിന്റെ മേക്കിംഗ് നന്നായിട്ടുണ്ട്. അതുകൊണ്ട് തിയറ്ററുകളില്‍ ഭേദപ്പെട്ട കളക്ഷനുണ്ട്. എന്നാല്‍ വിനീതിനെയല്ല തിരക്കഥാകൃത്തിനെയാണ് മറ്റ് പലരും കുറ്റം പറയുന്നത്. 2010ല്‍ പുറത്തിറങ്ങിയ വിലയ് എന്ന തമിഴ് ചിത്രവും മനുഷ്യക്കടത്തിന്റെ കഥയാണ് പറയുന്നത്. സഹോദരന്‍ നന്ദുവിനെ കാണാന്‍ ചെന്നൈയിലെത്തുന്ന വന്ദന എന്ന പെണ്‍കുട്ടിയെ മനുഷ്യകടത്ത് സംഘത്തിലെ ടാക്‌സിക്കാരന്‍ തട്ടിക്കൊണ്ടു പോകുന്നതും അവസാനം അവളെയും മറ്റ് പെണ്‍കുട്ടികളെയും ഹൈദരാബാദില്‍നിന്ന് രക്ഷിക്കുന്നതുമാണ് വിലയ് എന്ന ചിത്രത്തിന്റെ കഥ. 

എന്തായാലും തിരയേക്കാള്‍ മികച്ച ചിത്രമാണ് ട്രെയ്ഡ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (2 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (2 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (2 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (2 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (3 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (3 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (3 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (4 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (4 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (5 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (5 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (6 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (7 hours ago)

Malayali Vartha Recommends