Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

അന്താരാഷ്ട്ര ചലച്ചിത്രമേള; ലോകസിനിമയില്‍ 12 വനിതാ സംവിധായകര്‍

07 DECEMBER 2013 01:25 AM IST
മലയാളി വാര്‍ത്ത.

ഒരു കൂട്ടം വനിതാ സംവിധായകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ് 18 ാമത് രാജ്യാന്തര ചലച്ചിത്രമേള. ലോകസിനിമാ വിഭാഗത്തില്‍ 12 വനിതാ സംവിധായകരുടെ ചിത്രങ്ങളുണ്ട്. കുറഞ്ഞ നിര്‍മാണ ചെലവും അവതരണത്തിലെ വൈകാരികതയും കൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ച ചിത്രങ്ങളാണിത്. സ്വത്വരാഷ്ട്രീയം, കുടുംബബന്ധങ്ങളിലെ പാകപ്പിഴകള്‍, പ്രകൃതി ദുരന്തങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം, കൂട്ടക്കൊലകള്‍, ജനതയുടെ തദ്ദേശിയ ചരിത്രം എന്നിവ സാര്‍വലൗകികമായ കാഴ്ചപ്പാടിലൂടെ ഈ ചിത്രങ്ങള്‍ ആവിഷ്‌കരിക്കുന്നു.

അഞ്ച് ദശാംബ്ദങ്ങള്‍ക്കുശേഷം പാക്കിസ്ഥാനില്‍ നിന്നും ഓസ്‌കാര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രമാണ് സിന്ദാ ഭാഗ്. പാക്കിസ്ഥാനിലെ സിനിമാ സംസ്‌കാരത്തെ പുനര്‍നിര്‍വചിച്ച പുതുതലമുറയുടെ പ്രതിനിധികളായ മീനു ഗൗര്‍, ഫര്‍ജാദ് നബി എന്നീ ഇരട്ട സംവിധായകരാണ് ചിത്രത്തിനുപിന്നില്‍.

രാജ്യാന്തരതലത്തില്‍ ഏറെ വിമര്‍ശനവിധേയമായ ഇസ്രായേലിലെ കുടിയേറ്റ നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഒരു അച്ഛനും നാല് വയസ്സുകാരനായ മകനും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ ആവിഷ്‌കാരമാണ് ഫിലിപ്പീന്‍സ് ചിത്രം ട്രാന്‍സിറ്റ്. ഹന്ന എസ്പിയയാണ് ഇതിന്റെ സംവിധായിക. 14 വര്‍ഷം നീണ്ട തന്റെ കരിയറില്‍ 12 അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ലഭിച്ച വെനസ്വേലന്‍ സംവിധായിക മറിയാനാ റോണ്ടന്റെ പുതിയ ചിത്രമാണ് പെലോ മലോ.

സ്വന്തം ചലച്ചിത്രങ്ങള്‍ രാഷ്ട്രിയ പ്രഖ്യാപനത്തിനും സ്വത്വനിലപാടുകള്‍ വ്യക്തമാക്കാനുമായി ഉപയോഗിക്കുന്ന പോളിഷ് സംവിധായികയാണ് ആഗ്‌നിസ്‌ക ഹോളണ്ട്. ഈജിപ്ത്യന്‍ ഡോക്യുമെന്ററി സംവിധായിക ഹലാ ലോട്ഫിയുടെ ആദ്യ ചലച്ചിത്രമായ കമിങ് ഫോര്‍ത്ത് ബൈ ഡേ കെയ്‌റോ നഗരത്തില്‍ ജീവിക്കുന്ന യുവതിയുടെയും അമ്മയുടെയും രോഗാതുരനായ അച്ഛന്റെയും കഥ പറയുന്നു ഈ ചിത്രം.

ഫ്രഞ്ച് സംവിധായിക  ക്ലയര്‍ ഡെനിസിന്റെ ബാസ്റ്റാഡ്‌സ്, ഉക്രൈന്‍ സംവിധായിക ഇവ നെയ്മാന്റെ 'ഹൗസ് വിത്ത് എ ടററ്റ്' സ്ലോവാക്യന്‍ സംവിധായിക മിര ഫൊര്‍നായുടെ 'മൈ ഡോഗ് കില്ലര്‍' എഴുത്തുകാരി, സംവിധായിക, നിര്‍മാതാവ് എന്നീ മേഖലകളില്‍ ഒറ്റ ചിത്രം കൊണ്ടുതന്നെ സ്ഥാനമുറപ്പിച്ച ജോവന്നാ ലൊബാര്‍ഡിന്റെ പെറുവിയന്‍ ചിത്രം ഇന്‍ ഹൗസ്, സൂസന്നാ ബീസ് സംവിധാനം ചെയ്ത ഡാനിഷ് റോമാന്റിക് കോമഡി വിഭാഗത്തില്‍പെട്ട ലൗ ഈസ് ഓള്‍ യു നീഡ് തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങള്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (35 minutes ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (1 hour ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (2 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (2 hours ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (3 hours ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (4 hours ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (4 hours ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (4 hours ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (4 hours ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (4 hours ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (5 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (5 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (5 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (6 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

Malayali Vartha Recommends