Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരാധകരുടെ ആവശ്യമില്ലാത്ത ചോദ്യത്തിന് മറുപടിയുമായി ലെന, വ്യക്തിപരമായ കാര്യങ്ങളില്‍ മറുപടി നല്‍കേണ്ട ആവശ്യമില്ല

02 AUGUST 2016 09:30 AM IST
മലയാളി വാര്‍ത്ത

നിരവധി സീരിയലുകള്‍, സിനിമകള്‍, സിനിമയില്‍ നായികയും ഉപനായികയായും അതിഥി താരവുമായും നായികയോടൊപ്പമോ അതിലും ആഴത്തിലോ പ്രേക്ഷകമനസ്സില്‍ നില്‍ക്കുന്ന ഇതര കഥാപാത്രങ്ങള്‍. ഇത്രയേറെ സവിശേഷതയുള്ള നടികള്‍ മലയാളത്തില്‍ ചുരുക്കമാണ്. കഥാപാത്രത്തിന്റെ ഏതു രൂപഭാവങ്ങളും ഉള്‍ക്കൊള്ളാന്‍ അനുയോജ്യമായ ശരീരഘടനയും അഭിനയമികവുമാണ് ലെനയെ ഇതിനു പ്രാപ്തയാക്കുന്നത്.

1998-ല്‍ ജയരാജിന്റെ സ്നേഹം എന്ന സിനിമയില്‍ അമ്മു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമയിലേക്കെത്തിയ ലെന അടുത്ത വര്‍ഷം അതേ സംവിധായകന്റെ കരുണത്തിലും അഭിനയിച്ചു. 2001-ല്‍ ലാല്‍ജോസിന്റെ രണ്ടാംഭാവം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. തുടര്‍ന്നിങ്ങോട്ട് പതിനെട്ടു വര്‍ഷമായി ഉള്‍കാമ്പുള്ള കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് ലെന.

എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനൊക്കെയാണെങ്കിലും ലെനയുടെ സ്വകാര്യ ജീവിതത്തില്‍ സംഭവിച്ച ഒരു കറുത്ത ഏട് എന്നു പറയുന്നത് ഭര്‍ത്താവുമായി പിരിഞ്ഞു എന്നുള്ളതായിരുന്നു. ജീവിതത്തില്‍ വളരെ ബോള്‍ഡായി തീരുമാനങ്ങള്‍ എടുക്കുന്നത് ലെനയുടെ ഒരു ശീലമാണ്. ആരാധകര്‍ ഏറെയുണ്ടെങ്കിലും ചിലര്‍ക്ക് ഇപ്പോഴും അറിയേണ്ടത് താരത്തിന്റെ പുതിയ ചിത്രങ്ങളെ കുറിച്ചോ കഥാപാത്രത്തെ കുറിച്ചോ അല്ലന്നു ലെന പറയുന്നു. നാലു വര്‍ഷം മുമ്പ് നടന്ന എന്റെ ഡൈവോഴ്സിനെക്കുറിച്ചും ഇനിയൊരു പാര്‍ട്നര്‍ വരുമോ ഇല്ലയോ എന്നൊക്കെയാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ ഇത്തരക്കാര്‍ക്കുള്ള ഉറച്ച മറുപടിയും ലെന നല്‍കുന്നുണ്ട്. ഇനിയൊരു പാര്‍ട്നര്‍ വരുമോ ഇല്ലയോ എന്നുള്ളത് എന്റെ വ്യക്തിപരമായ തീരുമാനമാണ്. തല്‍കാലം അതിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ല. മനസ്സില്‍ സിനിമ മാത്രമേയുള്ളു. ഇപ്പോള്‍ മനസ്സില്‍ സിനിമ മാത്രമേ ഉള്ളൂ എന്നും താരം പ്രതികരിച്ചു.

അലിഫ്, വൈറ്റ് പെപ്പര്‍, അയാള്‍, ബിഗ്ബി, ദേ ഇങ്ങോട്ടു നോക്കിയേ, ടു ഹരിഹര്‍ നഗര്‍, ഭഗവാന്‍ എന്നിങ്ങനെ പോകുന്നു ലെനയുടെ അതിഥി താരമായോ സ്വഭാവ നടിയുമാണ് എത്തിയ സിനിമകള്‍. എന്നാല്‍ 2011-ല്‍ ട്രാഫിക് എന്ന സിനിമയിലൂടെ ലെന ഒരു മുന്നേറ്റം തന്നെ നടത്തിയിരുന്നു. പൂര്‍ണ്ണ തൃപ്തി തരുന്ന കഥാപാത്രങ്ങളേ ഞാനിതുവരെ ചെയ്തിട്ടുള്ളു. അതു ചിലപ്പോള്‍ അതിഥി വേഷം പോലുമാകാം. ക്യാരക്ടര്‍ റോളുകള്‍ ചെയ്തു തുടങ്ങിയാല്‍ പിന്നെ അതേ കിട്ടൂ എന്ന് പലരും പറയാറുണ്ട് എങ്കിലും ലെനയ്ക്ക് അതൊന്നും ബാധകമല്ല കൈ നിറയെ സിനിമകള്‍. അടുത്തിടെ ഇറങ്ങിയ ഷാജഹാനും പരീക്കുട്ടിയും, കരിങ്കുന്നം സിക്സസ് എന്നിവയില്‍ ഗസ്റ്റ് റോള്‍ സ്വീകരിക്കാന്‍ കാരണം അതിഥിവേഷം എന്നത് രണ്ടോ, മൂന്നോ സീനുകളില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാലും അത് പ്രേക്ഷകര്‍ ഓര്‍ത്തിരിക്കും എന്നുള്ളത് കൊണ്ടാണ്.

ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദമുള്ള ലെന കൂട്ടുകാരി ലൂയിസയുമായി ചേര്‍ന്ന് കോഴിക്കോട് ചേവായൂരില്‍ സ്ത്രീകള്‍ക്കായി ഫിസിയോ തെറാപ്പി അടിസ്ഥാനമാക്കിയുള്ള സ്ലിമ്മിംഗ് ക്ലിനിക്ക് ആരംഭിച്ചിട്ടുണ്ട്. അടുത്തുതന്നെ എറണാകുളത്തും ഒരു സ്ഥാപനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ലെനയിപ്പോള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (6 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (10 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (17 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (28 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (30 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (46 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

Malayali Vartha Recommends