പൊന്നോമനയുടെ ചിത്രം പങ്കുവെച്ച് മുക്ത

തന്റെ പൊന്നോമനയുടെ ആദ്യ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് നടി മുക്ത. ജൂലായിലാണ് റിങ്കു ടോമിക്കും നടി മുക്തയ്ക്കും പെണ്‍കുഞ്ഞു പിറക്കുന്നത്. ഞങ്ങളുടെ സ്‌നേഹത്തിന് ദൈവം തന്ന സ്‌നേഹ സമ്മാനമെന്ന് മുക്ത പറഞ്ഞു. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമാണ് ഇതെന്നും മുക്ത പറഞ്ഞു.
2015 ആഗസ്റ്റ് 30നായിരുന്നു റിങ്കുവിന്റെയും മുക്തയുടെയും വിവാഹം. ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമയിലെത്തുന്നത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലും സജീവമായി. വിവാഹത്തിനു ശേഷം അഭിനയത്തില്‍ നിന്നും താരം വിട്ടുനിന്നു.
https://www.facebook.com/Malayalivartha





















