തിരക്കഥാകൃത്ത് ടി എ റസാഖ് അന്തരിച്ചു

പ്രമുഖ തിരക്കഥാകൃത്ത് ടി എ റസാഖ് അന്തരിച്ചു. 58 വയസ്സായിരുന്നു അദ്ദേഹത്തിന്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച്ച രാത്രിയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സ്വദേശിയാണ്. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നിരവധി സിനിമകളുടെ തിരക്കഥാകൃത്താണ്.
രാവിലെ കോഴിക്കോടും ശേഷം കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിലും മൃതദേഹം പൊതുദര്‍ശനത്തിനു വെക്കും. ശേഷം 11 മണിയോടെ കൊണ്ടോട്ടിയില്‍ ഖബറടക്കും. അനിയനും പ്രമുഖ തിരക്കഥാകത്തുമായിരുന്ന പരേതനായ ടി എ ഷാഹിദ് സഹോദരനാണ്.
ജൂലൈ 28നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. സാഫല്യം, കാണാക്കിനാവ് തുടങ്ങി 33ലധികം സിനിമകള്‍ക്ക് തിരക്കഥയെഴുതിയ ടി എ റസാഖിന് നാലു പ്രാവശ്യം സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha





















