ഇതു വരെ കാണാത്ത പുതിയ വേഷത്തില്‍ മീര ജാസ്മിന്‍, പത്തു കല്പനകളുമായി തിരിച്ചു വരുന്നു

2001ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്‍ ചലച്ചിത്രരംഗത്തെത്തുന്നത്. അതിനു ശേഷം നിരവധി ചിത്രണങ്ങളിലൂടെ മലയാളികളുടെ മനസിയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് മീരാ ജാസ്മിന്‍. മലയാള സിനിമയില്‍ നിന്നും ഇടക്കാലത്തു മാറി നിന്നിരുന്ന മീര ജാസ്മിന്‍ ഇപ്പോള്‍ തിരിച്ചു വരവിനൊരുങ്ങുകയാണ്. തിരിച്ചു വരവില്‍ അഭിനയത്തോടൊപ്പം സംഗീതത്തിന്റെ മേഖല കൂടി പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് താരം.
ഡോണ്‍ മാക്‌സ് സംവിധാനം ചെയ്യുന്ന പത്ത് കല്‍പ്പനകള്‍ എന്ന ചിത്രത്തിലൂടെ തിരിച്ചു വരുന്ന മീര ആദ്യമായി സിനിമയില്‍ പാടുന്നതിന്റെ സന്തോഷത്തിലാണ്. ചിത്രത്തില്‍ കുറ്റാന്വേഷണ ഉദ്യോഗസ്ഥയുടെ ശക്തമായ വേഷമാണ് മീര അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്‍ ഗാനം മീര തന്നെയാണ് ആലപിച്ചിരിക്കുന്നത് എന്നതാണ് ഏറെ പുതുമയുള്ള വിശേഷം. എമിറേറ്റ്‌സിലെ യാസ് ഐലന്റിലാണ് മീര തന്നെ പാടി അഭിനയിക്കുന്ന ഗാനത്തിന്റെ ചിത്രീകരണം നടന്നിരിക്കുന്നത്. റോയി പുറമടത്തിന്റെ വരികള്‍ക്കു മിഥുന്‍ ഈശ്വറാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. മീരക്കു പുറമെ എസ്.ജാനകി,ഗാനഗന്ധര്‍വന്‍ യേശുദാസ്,ശ്രേയ ഘോഷാല്‍ എന്നിവരും ചിത്രത്തില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha






















