മോഹന്‍ലാല്‍ അല്‍ഫോണ്‍സ് പുത്രനെ ഒഴിവാക്കി

അടുത്ത വര്‍ഷം മോഹന്‍ലാല്‍ ചെയ്യുന്ന സിനിമയുടെ സംവിധായകനായി നിര്‍മാതാവ് അല്‍ഫോണ്‍സ് പുത്രന്റെ പേര് നിര്‍ദ്ദേശിച്ചെങ്കിലും താരം ഒഴിവാക്കി. ഇരുപതോളം സംവിധായകരുടെ പേരാണ് നിര്‍മാതാവ് വിമല്‍ നല്‍കിയത്. അതില്‍ നിന്ന് രണ്ട് പേരാണ് അവസാന റൗണ്ടിലെത്തിയത്. അല്‍ഫോണ്‍സ് പുത്രനും ജൂഡ് ആന്റണിയും. എന്നാല്‍ അല്‍ഫോണ്‍സ് പുത്രത്തന്റെ ഭാര്യാ പിതാവ് ആല്‍വിന്‍ ആന്റണി അറിയപ്പെടുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമാണ്. അദ്ദേഹം ലൊക്കേഷനില്‍ വന്ന് പൂന്തിവിളയാടാന്‍ സാധ്യതയുണ്ടെന്ന് മോഹന്‍ലാലുമായി അടുത്ത ബന്ധമുള്ളവര്‍ സൂചന നല്‍കി. ഇതോടെയാണ് ജൂഡ് ആന്റണിക്ക് നറുക്ക് വീണത്.
അതേസമയം അല്‍ഫോണ്‍സ് പുത്രനോട് ഇക്കാര്യം പറയാതിരുന്ന സന്തോഷത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ലോക്പാല്‍ എന്ന സിനിമ വരുത്തിവച്ച ബാധ്യത തീര്‍ക്കാനാണ് മോഹന്‍ലാല്‍ തന്റെ ഫാന്‍സ് അസോസിയേഷന്റെ സംസ്ഥാന പ്രതിനിധി കൂടിയായ വിമലിന് വീണ്ടും ഡേറ്റ് നല്‍കിയത്. ഇതിന് പുറമേ മേജര്‍ രവിയുടെ പുതിയ ചിത്രത്തിന് നാല്‍പ്പത് ദിവസത്തെ ഡേറ്റും നല്‍കിയിട്ടുണ്ട്. അല്ലാതെ പുതിയ ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. ഗോകുലം ഗോപാലന്‍ ഭദ്രന് വേണ്ടി നിര്‍മിക്കുന്ന ചിത്രത്തിന് മോഹന്‍ലാലിന്റെ ഡേറ്റ് ചോദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഡേറ്റ് നല്‍കിയിട്ടില്ല. പഴയ പോലെ ഓടി നടന്ന് അഭിനയിക്കാന്‍ മോഹന്‍ലാലില്ല. തനിക്ക് ഇഷ്ടമുള്ള സിനിമകള്‍ മാത്രമാണ് താരം ചെയ്യുന്നത്.
https://www.facebook.com/Malayalivartha





















