മൈഥിലി നോട്ട് റീച്ചബിള്‍: മൈഥിലിയെ കണ്ടുകിട്ടാനില്ലെന്ന് സിനിമാക്കാരുടെ പരാതി

ടി.വി ചന്ദ്രന്റെ മോഹവലയത്തിന് ശേഷം മൈഥിലിയെ ഒരു സിനിമയിലും കണ്ടില്ല. മൈഥിലി അഭിനയം നിര്‍ത്തിയോ എന്ന് വരെ ചോദിക്കുന്നവരുണ്ട്. അഭിനയിക്കാനറിയാവുന്ന ചുരുക്കം ചില യുവനടിമാരില്‍ ഒരാളാണ് താരം. എന്നാല്‍ മൈഥിലിക്ക് അവസരങ്ങള്‍ കുറയുന്നതാണോ, അതോ അവര്‍ അഭിനയിക്കാന്‍ താല്‍പര്യം കാണിക്കാത്തതാണോ എന്ന് സിനിമാലോകത്ത് പലരും ചര്‍ച്ച ചെയ്യുന്നുണ്ട്. അതേസമയം മൈഥിലി എവിടെയാണ് താമസമെന്ന് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. ഫോണ്‍ വിളിച്ചാല്‍ ഔട്ട് ഓഫ് ഓര്‍ഡര്‍ എന്നാണ് പറയുന്നതെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ പറയുന്നു.
ഇതോടെ മൈഥിലി അഭിനയം നിര്‍ത്തി എന്നാണ് പലരും പറഞ്ഞ് പരത്തുന്നത്. എന്നാല്‍ അത് സത്യമല്ലന്ന് താരത്തോട് അടുപ്പമുള്ളവര്‍ പറയുന്നു. അഭിനയത്തോട് ഇത്രയും ആവേശവും ആത്മാര്‍ത്ഥതയും ഉള്ള ഒരാള്‍ അടുത്തകാലത്തെങ്ങനും ഇന്‍ഡസ്ട്രിയില്‍ വന്നിട്ടില്ലെന്നും ഇവര്‍ പറയുന്നു. മൈഥിലിയെ കുറിച്ച് മോശം പറഞ്ഞ് പരത്തി അവരുടെ കരിയര്‍ നശിപ്പിക്കാനും സിനിമയില്‍ നിന്ന് പുറത്താക്കാനും ചിലര്‍ നടത്തുന്ന നീക്കങ്ങളാണ് ഇതിന് പിന്നിലെന്നും താരത്തെ അറിയാവുന്നവര്‍ പറയുന്നു.
കുറേ നാള്‍ മുമ്പ് നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെയും ഇത്തരമൊരു നീക്കം നടന്നു. ചിലര്‍ ഒരുക്കിവെച്ച കെണിയില്‍ ഷൈന്‍ ചെന്ന് വീഴുകയായിരുന്നു. എന്നാല്‍ അതോടെ താരം പഠം പഠിച്ചു. ഇപ്പോള്‍ യാതൊരുവിധ അലമ്പുകള്‍ക്കും പിടികൊടുക്കാതെ അഭിനയത്തില്‍ മാത്രം ശ്രദ്ധിക്കുകയാണ് താരം. അതിന്റെ ഭാഗമായാണ് ജയരാജിന്റെ ഒറ്റാലില്‍ ഉള്‍പ്പെടെ അഭിനയിച്ചത്. ഇപ്പോള്‍ ആന്‍ മരിയ കലിപ്പിലാണിലും താരത്തിന് ശ്രദ്ധേയമായ വേഷമാണ്.
https://www.facebook.com/Malayalivartha





















