നടി ശാന്തി കൃഷ്ണ വീണ്ടും വിവാഹമോചിതയായി

മോചനം നേടാന്‍ ഓരോ കാരണങ്ങള്‍. നടി ശാന്തി കൃഷ്ണ വീണ്ടും വിവാഹ മോചിതയായി. കൊല്ലം സ്വദേശിയും അമേരിക്കന്‍ വ്യവസായിയുമായ നിലവിലെ ഭര്‍ത്താവ് ബജോര്‍ സദാശിവനുമായുള്ള വിവാഹ ബന്ധമാണ് വേര്‍പിരിഞ്ഞത്. ഇരുവരും കര്‍ണാടകയിലെ ഒരു കുടുംബ കോടതിയിലാണ് വിവാഹമോചനക്കേസ് ഫയല്‍ ചെയ്തിരുന്നത്. ബന്ധം പിരിയാന്‍ സമ്മതമാണെന്ന് ഇരുവരും കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിവാഹമോചനം അനുവദിച്ചുകൊണ്ട് കോടതി കഴിഞ്ഞ മാസം ഉത്തരവായത്.
അമേരിക്കന്‍ വ്യവസായി ബജോര്‍ സദാശിവനും ശാന്തികൃഷ്ണയും 18 വര്‍ഷം മുമ്പാണ് വിവാഹിതരായത്. ബന്ധം വേര്‍പെടുത്താന്‍ ഇരുവരും സംയുക്തമായി തീരുമാനിച്ചതായാണ് അറിയുന്നത്. എന്തായാലും ഇനി വീണ്ടും അഭിനയ രംഗത്ത് സജീവമാകാനുള്ള തീരുമാനത്തിലാണ് ശാന്തി കൃഷ്ണ.
ആദ്യം ശാന്തി കൃഷ്ണ നടന്‍ ശ്രീനാഥിനെയാണ് വിവാഹം ചെയ്തിരുന്നത്. കേരളമൊട്ടാകെ ശ്രദ്ധേയമായ ആ താര വിവാഹം പിന്നീട് വിവാഹമോചനത്തില്‍ ചെന്നെത്തുകയായിരുന്നു. പിന്നീടായിരുന്നു 1998 ല്‍ കൊല്ലം സ്വദേശി ബജോര്‍ സദാശിവനുമായുള്ള വിവാഹം നടന്നത്.
https://www.facebook.com/Malayalivartha





















