നടന്‍ ശ്രീജിത്ത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

വിദ്യാര്‍ഥിനികളെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ ശ്രീജിത് രവിയെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥിനികളെ അപമാനിച്ചെന്ന ഒറ്റപ്പാലം പത്തിരിപ്പാലയിലെ പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. കഴിഞ്ഞ 27 ന് രാവിലെ പത്തിരിപ്പാലയ്ക്ക് സമീപമായിരുന്നു സംഭവം. പാതയോരത്തുകൂടി നടന്നുപോകുന്നതിനിടെ കാറിലിരുന്നയാള്‍ അശ്ലീലചുവയോടെ സംസാരിച്ചെന്നും മൊബൈല്‍ഫോണില്‍ ചിത്രം പകര്‍ത്തിയെന്നുമാണ് വിദ്യാര്‍ഥികളുടെ പരാതി.
നടന്‍ ശ്രീജിത് രവിയുടെ വിശദീകരണം
'പൊലീസ് പറയുന്ന സംഭവത്തില്‍ ഉള്‍പ്പെട്ട കാറിന്റെ നമ്പര്‍ എന്റേതു തന്നെയെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു. പക്ഷേ അങ്ങനെയൊരു കാര്യം ഉണ്ടായിട്ടില്ല. വിദ്യാര്‍ഥിനികള്‍ക്കു സംഭവിച്ച തെറ്റാകുവാനേ സാധ്യതയുള്ളൂ. ഒരുപക്ഷേ കാറിന്റെ നമ്പര്‍ എഴുതിയെടുത്തപ്പോള്‍ തെറ്റിപ്പോയതാകാം. അല്ലാതെ മറ്റൊന്നിനും സാധ്യതയില്ല. പൊലീസിനു മുന്‍പില്‍ എന്റെ ഭാഗം വിശദീകരിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുമെന്നു പ്രതീക്ഷിക്കുന്നു.'
https://www.facebook.com/Malayalivartha





















