നഗ്‌നത കാണിച്ച കേസില്‍ ശ്രീജിത്ത് രവി നിരപരാധിയാണെന്ന് വിശ്വസിക്കുന്നു: വിനീത് ശ്രീനിവാസന്‍

എവിടെയോ എന്തോ സംഭവിച്ചിട്ടുണ്ട്. ഇത് അവിശ്വസനീയം.സ്‌കൂള്‍ കുട്ടികളുടെ മുമ്പില്‍ നഗ്‌നത കാണിച്ച് സെല്‍ഫിയെടുത്തുവെന്ന കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവിക്ക് പിന്തുണയുമായി വിനീത് ശ്രീനിവാസന്‍ രംഗത്ത്. തന്റെ അനുഭവത്തില്‍ അദ്ദേഹം ഒരു മാന്യനാണെന്നും ഒരിക്കലും ഇത്തരമൊരു പ്രവൃത്തി ചെയ്യില്ലെന്നുമാണ് വിനീത് പറയുന്നത്. മോശമായി ഒരു വാക്ക് പോലും അദ്ദേഹത്തില്‍ നിന്ന് കേട്ടിട്ടില്ല. ശ്രീജിത് രവി നിരപരാധിയാണെന്നാണ് വിശ്വാസം. കുട്ടികളോട് മോശമായി പെരുമാറിയത് ആരാണെങ്കിലും അവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കണം. സത്യം പുറത്തുവരണമെന്നും വിനീത് ശ്രീനിവാസന്‍ ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു.
ശ്രീജിത്ത് രവിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു പ്രവൃത്തി ഉണ്ടാകാനിടയില്ലെന്ന് വിശ്വസിക്കുന്നില്ലെന്ന് കാട്ടി സുഹൃത്ത് സിജി മനോജ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്താണ് വിനീത് ശ്രീനിവാസന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
https://www.facebook.com/Malayalivartha





















