റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ക്യാമ്പസ് ലൗസ്‌റ്റോറിയില്‍ ഫഹദ് ഫാസില്‍

കലാലയം പശ്ചാത്തലമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ നായകനായി ഫഹദ് ഫാസില്‍. റോഷന്‍ ആന്‍ഡ്രൂസ് ആദ്യമായി ഫഹദിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ തിരക്കഥ ബോബി സഞ്ജയ്യാണ് നിര്‍വഹിക്കുന്നത്.
നിവിന്‍ പോളി നായകനാകുന്ന 'കായംകുളം കൊച്ചുണ്ണി'ക്ക് ശേഷമാവും റോഷന്‍ ഫഹദ് ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുക.ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തെപറ്റി പറഞ്ഞത്.
കലാലയ കാലത്തിന് ശേഷം നമുക്ക് നഷ്ടം തോന്നുന്ന ചില കാര്യങ്ങളാണ് സിനിമയുടെ വിഷയമെന്നും പ്രണയകഥയാണ് പറയുന്നതെന്നും റോഷന്‍ ആന്‍ഡ്രൂസ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഫഹദ് ഒഴികെയുള്ള അഭിനേതാക്കളെക്കുറിച്ചും തീരുമാനമായിട്ടില്ലെന്നും റോഷന്‍ പറയുന്നു.
ഫഹദിന്റെ കഥാപാത്രം കടന്നുപോകുന്ന വ്യത്യസ്ത കാലഘട്ടങ്ങളും അത് അയാളുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങളുമാണ് ചിത്രമെന്നും ഗൗരവത്തിലാവില്ല കഥപറച്ചിലെന്നും തിരക്കഥാകൃത്തുക്കളിലൊരാളായ സഞ്ജയ് പറയുന്നു.
https://www.facebook.com/Malayalivartha





















