ദുല്‍ക്കര്‍ നായകനാവുന്ന സത്യന്‍ അന്തിക്കാട് ചിത്രം 'ജോമോന്റെ സുവിശേഷങ്ങളു'ടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് അണിയിച്ചൊരുക്കുന്ന ചിത്രം 'ജോമോന്റെ സുവിശേഷങ്ങളു'ടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി.ഇക്ബാല്‍ കുറ്റിപ്പുറമാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഒരു ഇന്ത്യന്‍ പ്രണയകഥ യുടെ തിരക്കഥയും ഇക്ബാല്‍ കുറ്റിപ്പുറത്തിന്റതായിരുന്നു. വിന്‍സെന്റ് എന്ന വ്യവസായിയുടെയും കുടുംബത്തിന്റെയും കഥപറയുന്ന ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍.
ചിത്രത്തില്‍ വിന്‍സെന്റായി എത്തുന്നത് മുകേഷാണ്.
ഇതിന് പുറമേ വിനു മോഹന്‍, അനുപമ പരമേശ്വര്‍ ഇന്നസെന്റ്, ഇര്‍ഷാദ്, ജേക്കബ് ഗ്രിഗറി, മുത്തുമണി, ഇന്ദു തമ്പി, രസ്‌ന എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റ ചിത്രീകരണം തൃശൂരില്‍ പുരോഗമിക്കുന്നു. ഈ മാസം അവസാനത്തോടെ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha





















