ദിലീപിന്റെ നായികയായി രജീഷ

അനുരാഗ കരിക്കിന്‍വെള്ളം എന്ന സൂപ്പര്‍ഹിറ്റ്ചിത്രത്തിന് ശേഷം ദിലീപിന്റെ നായികയായി രജീഷ വിജയന്‍ എത്തുന്നു. ഡോക്ടര്‍ ലൗ എന്ന കുഞ്ചാക്കോ ബോബന്‍ സിനിമയുടെ സംവിധായകന്‍ ബിജു അരൂക്കുറ്റിയാണ് ഈ ദിലീപ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന് പേര് ഇതുവരെയും ഇട്ടിട്ടില്ല.ചാന്ദ് വി ക്രിയേഷന്‍സിന്റെ ബാനറില്‍ അരുണ്‍ ഘോഷാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്. മെര്‍ലിന്‍ എന്നൊരു കഥാപാത്രത്തെയാണ് രജീഷ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജീഷ ചലച്ചിത്രലോകത്തേയ്ക്ക് എത്തുന്നത്. ചിത്രം വന്‍ ഹിറ്റുമായിരുന്നു.
https://www.facebook.com/Malayalivartha





















